തിലോപ്പിയ കഴിക്കൂ, എല്ലും പല്ലും തലച്ചോറും സംരക്ഷിക്കൂ! അറിയാം ഗുണങ്ങള്‍

By Web Team  |  First Published Mar 4, 2024, 2:41 PM IST

പ്രോട്ടീൻ, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, സോഡിയം തുടങ്ങി മനുഷ്യ ശരീരത്തിന് അവശ്യമായ പോഷകങ്ങള്‍ നിറഞ്ഞ മത്സ്യമാണ് തിലാപ്പിയ. 


മുദ്ര വിഭവങ്ങള്‍ക്ക് ലോകമെങ്ങും വലിയ മാര്‍ക്കറ്റാണ് ഉള്ളത്. പ്രത്യേകിച്ചും സമുദ്ര മത്സ്യങ്ങള്‍ക്ക്. അവയില്‍ തന്നെ വില കൂടിയതും വില കുറഞ്ഞതുമായ മത്സ്യങ്ങളും ലഭ്യമാണ്. എന്നാല്‍,  വില കുറവുള്ളപ്പോള്‍ തന്നെ ഏറെ ഗുണങ്ങളുള്ള ഒരു മത്സ്യമുണ്ട്, തിലോപ്പിയ. മറൈൻ ബയോളജിസ്റ്റ് ഇഗോർ സോളർ തിലോപ്പിയയെ വിശേഷിപ്പിക്കുന്നത് അത്ഭുത മത്സ്യമെന്നാണ്. അതിന് അദ്ദേഹത്തിന് കൃത്യമായ കാരണമുണ്ട്. അത് തിലോപ്പിയയുടെ ഗുണങ്ങളാണെന്നും  ഇഗോർ കൂട്ടിച്ചേര്‍ക്കുന്നു. അവയുടെ ഭക്ഷണക്രമം തന്നെയാണ് ഈ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ക്ക് കാരണമെന്നും ഇഗോര്‍ പറയുന്നു. 

ചെളിവെള്ളത്തിലാണ് പൊതുവെ തിലോപ്പിയയെ കാണുന്നത്. ഇവയുടെ പ്രധാന ആഹാരം ചളിയിലെ ആല്‍ഗകളും പ്രാണികളും അവയുടെ അവശിഷ്ടങ്ങളുമാണ്. വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളാണെന്നത് ഇവയെ പലരും ഭക്ഷിക്കാന്‍ മടിക്കുന്നു. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണെന്നും തിലോപ്പിയ ഏറെ ഗുണമുള്ള മത്സ്യമാണെന്നും സോമൂഹിക മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ന് തിലോപ്പിയയെ കൃത്രിമ ജലാശയങ്ങളില്‍ വ്യാവസായിക രീതിയില്‍ തന്നെ വളര്‍ത്തുന്നു. 

Latest Videos

അപ്പൂപ്പന്‍റെ ഒരു ബര്‍ഗര്‍ തീറ്റ; 70 -കാരന് ഗിന്നസ് റെക്കോര്‍ഡ് 34,000 ബര്‍ഗര്‍ കഴിച്ചതിന്!

പ്രോട്ടീൻ, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, സോഡിയം തുടങ്ങി മനുഷ്യ ശരീരത്തിന് അവശ്യമായ പോഷകങ്ങള്‍ നിറഞ്ഞ മത്സ്യമാണ് തിലാപ്പിയ. മത്സ്യത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഈ പോഷകങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം മൂലം എല്ലുകളുടെ ബലത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നു. മാത്രമല്ല, ഹൃദയത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നു. ഒപ്പം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും കാൻസർ കോശങ്ങളുടെ ഉൽപാദനത്തെ തടയുന്നതിനുമുള്ള കഴിവ് തിലാപ്പിയയെ മറ്റ് മത്സ്യങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. ഇന്ന് തിലോപ്പിയ ലോകമെങ്ങും പ്രധാനപ്പെട്ട ഭക്ഷണവിഭവമായി കരുതുന്നു. പോഷമൂല്യത്തോടൊപ്പം വിവിധ പാചക പരീക്ഷണങ്ങള്‍ക്കും തിലോപ്പിയ ഇന്ന് ഉപയോഗിക്കപ്പെട്ടുന്നു. ചൈനയില്‍ തിലോപ്പിയയുടെ തൊലി പ്രമേഹമൂലമുള്ള ഉറങ്ങാത്ത മുറിവുകള്‍ ചികിത്സിക്കാനും ഉപയോഗിക്കുന്നു. 

വെയിൽ കൊണ്ട് നിറം മങ്ങിയോ? വെറും രണ്ട് ചേരുവകൾ കൊണ്ടുള്ള ഫേസ് പാക്ക് പരീക്ഷിച്ച് നോക്കൂ

മനുഷ്യന്‍ തിലോപ്പിയയെ ഏതാണ്ട് 4000 വര്‍ഷത്തിലേറെയായി ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നു. ഈജിപ്ത്തില്‍ നിന്നുള്ള ചില പുരാതന പാചക രീതികളില്‍ തിലോപ്പിയ ഒരു പ്രധാനപ്പെട്ട വിഭവമാണ്. ഏതാണ്ട് 70 തരം സ്പീഷിസുകള്‍ ഉണ്ടെങ്കിലും ഇവയില്‍ ഒമ്പതെണ്ണം മാത്രമാണ് വാണിജ്യപരമായി ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. ഇതില്‍ തന്നെ ആഗോള തിലോപ്പിയ ഉത്പാദനത്തിന്‍റെ 42 ശതാമാനവും ചൈനയുടെതാണ്. രണ്ടാം സ്ഥാനത്തുള്ള ഈജിപ്തിന് വെറും 14 ശതമാനം മാത്രമേയുള്ളൂ. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് തിലോപ്പിയ ഉത്പാദനത്തിലുള്ള മറ്റ് രാജ്യങ്ങള്‍. ഇന്ത്യ പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ തിലോപ്പിയ ഉത്പാദിപ്പിക്കുന്നു.
 

click me!