മറഡോണക്ക് പോലും കഴിയാത്ത നേട്ടം, ലോകപ്പില്‍ പെലെക്കൊപ്പം ചരിത്രനേട്ടവുമായി മെസി

By Web Team  |  First Published Nov 22, 2022, 5:30 PM IST

ബ്രസീല്‍ ഇതിഹാസം പെലെ, യുവെ സ്വീലര്‍, മറോസ്ലോവ് ക്ലോസെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് മെസിക്ക് പുറമെ നാലു ലോകകപ്പുകളില്‍ ഗോള്‍ നേടിയ താരങ്ങള്‍. ഇന്നത്തെ ഗോളോടെ ലോകകപ്പ് ഗോള്‍ നേട്ടത്തില്‍ റൊണാള്‍ഡോക്ക് ഒപ്പമെത്താനിം മെസിക്കായി.


ദോഹ: ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനക്കായി ഗോള്‍ നേടിയതോടെ ചരിത്രനേട്ടം സ്വന്തമാക്കി നായകന്‍ ലിയോണല്‍ മെസി. അര്‍ജന്‍റീനക്കായി നാലു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് മെസി ഇന്ന് സ്വന്തമാക്കിയത്. 2006, 2014, 2018, 2022 ലോകകപ്പുകളിലാണ് മെസി ഗോള്‍ നേടിയത്. സൗദി അറേബ്യക്കെതിരെ പെനല്‍റ്റിയില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍.

മൂന്ന് ലോകകപ്പുകളില്‍ ഗോളടിച്ചിട്ടുള്ള ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട(1994, 1998, 2002) ഡീഗോ മറഡോണ(1982, 1986, 1994) എന്നിവരെയാണ് മെസി ഇന്നത്തെ ഗോളോടെ പിന്നിലാക്കിയത്. നാലു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന അഞ്ചാമത്തെ മാത്രം താരം കൂടിയാണ് മെസി.

✅ 2006
✅ 2014
✅ 2018
✅ 2022

Messi becomes the first Argentinian to score in four World Cups! ✨ | pic.twitter.com/lKzewHhVkV

— FIFA World Cup (@FIFAWorldCup)

Latest Videos

ലൈബീരിയന്‍ പ്രസിഡന്റ് ജോര്‍ജ് വിയയുടെ സ്വപ്‌നമായിരുന്നിത്! സാധിച്ചുകൊടുത്തത് മകന്‍ തിമോത്തി

ബ്രസീല്‍ ഇതിഹാസം പെലെ, യുവെ സ്വീലര്‍, മറോസ്ലോവ് ക്ലോസെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് മെസിക്ക് പുറമെ നാലു ലോകകപ്പുകളില്‍ ഗോള്‍ നേടിയ താരങ്ങള്‍. ഇന്നത്തെ ഗോളോടെ ലോകകപ്പ് ഗോള്‍ നേട്ടത്തില്‍ റൊണാള്‍ഡോക്ക് ഒപ്പമെത്താനിം മെസിക്കായി. ഇരുവര്‍ക്കും  ഏഴു ഗോളുകളാണ് ലോകകപ്പിലുള്ളത്. 2006ലാണ് മെസിയും റൊണാള്‍ഡോയും ലോകകപ്പില്‍ രാജ്യത്തിനായി അരങ്ങേറിയത്.

ഖത്തര്‍ ലോകകപ്പില്‍ മിശിഹാ അവതരിച്ചു; മെസിയുടെ ഗോളില്‍ അര്‍ജന്‍റീന മുന്നില്‍

അഞ്ച് ലോകകപ്പുകളില്‍ നിന്ന് 16 ഗോള്‍ നേടിയിട്ടുള്ള മിറോസ്ലാവ് ക്ലോസെ ആണ് ലോകകപ്പില്‍ ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. ബ്രസീല്‍ താരം റൊണാള്‍ഡോ 15 ഗോളുമായി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ 14 ഗോളുമായി ജര്‍മനിയുടെ തന്നെ ഗെര്‍ഡ് മുള്ളറാണ് മൂന്നാമത്. ജസ്റ്റ് ഫൊണ്ടെയ്ന്‍(13), പെലെ(12) എന്നിവരാണ് തൊട്ടുപിന്നില്‍.

click me!