മെസിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി വാൻ ഡൈക്ക്, മെസിയെ പൂട്ടാനുള്ള തന്ത്രങ്ങള്‍ തയാറെന്ന് വാന്‍ ഗാല്‍

By Web Team  |  First Published Dec 7, 2022, 3:04 PM IST

മെസിയെ നേരിടുമ്പോഴുള്ള പ്രധാന പ്രശ്നം, ഞങ്ങള്‍ആക്രമിക്കുമ്പോള്‍ അദ്ദേഹം മറ്റെവിടെയെങ്കിലും വിശ്രമിക്കുകയാവും. എന്നാല്‍ അദ്ദേഹത്തിന്‍റെ കാലില്‍ പന്തെത്തുന്ന നിമിഷം ഞങ്ങള്‍ വളരെ കരുതിയിരിക്കണം. അതുകൊണ്ടുതന്നെ 90 മിനിറ്റും അദ്ദേഹത്തില്‍ നിന്ന് ശ്രദ്ധ മാറരുത്.


ദോഹ: അര്‍ജന്‍റീനക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് മുമ്പ് സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പുമായി നെതര്‍ലന്‍ഡ്സ്  നായകന്‍ വിര്‍ജിൽ വാൻ ഡൈക്ക്. മെസിയെ നിസാരമായി കാണരുതെന്നും നല്ല പദ്ധതിയുണ്ടെങ്കിലെ മെസിയെ പിടിച്ച് കെട്ടാനാവൂയെന്നും വാൻ ഡൈക്ക് പറഞ്ഞു.

താന്‍ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച കളിക്കാരനാണ് മെസി. അദ്ദേഹത്തിനെതിരെ കളിക്കാന്‍ കഴിയുക എന്നത് തന്നെ ഒരു ബഹുമതിയാണ്. ക്വാര്‍ട്ടര്‍ പോരാട്ടം ഞാനും അദ്ദേഹവുമായുള്ള പോരാട്ടമല്ല,  നെതര്‍ലന്‍ഡ്സും അര്‍ജന്‍റീനയും തമ്മിലുള്ള പോരാട്ടമാണ്. ആര്‍ക്കും ഒറ്റക്ക് കളി ജയിക്കാനാവില്ല. അതുകൊണ്ടുതന്നെ വ്യക്തമായ പദ്ധതിയുണ്ടെങ്കിലെ അര്‍ജന്‍റീനയെപ്പോലൊരു ടീമിനെ മറികടക്കാനാവു.

Latest Videos

undefined

റൊണാള്‍ഡോ ബോക്സില്‍ മാത്രം കളിക്കുന്ന താരം; ഇനിയും തഴയുമെന്ന സൂചന നല്‍കി പോര്‍ച്ചുഗല്‍ പരിശീലകന്‍

മെസിയെ നേരിടുമ്പോഴുള്ള പ്രധാന പ്രശ്നം, ഞങ്ങള്‍ആക്രമിക്കുമ്പോള്‍ അദ്ദേഹം മറ്റെവിടെയെങ്കിലും വിശ്രമിക്കുകയാവും. എന്നാല്‍ അദ്ദേഹത്തിന്‍റെ കാലില്‍ പന്തെത്തുന്ന നിമിഷം ഞങ്ങള്‍ വളരെ കരുതിയിരിക്കണം. അതുകൊണ്ടുതന്നെ 90 മിനിറ്റും അദ്ദേഹത്തില്‍ നിന്ന് ശ്രദ്ധ മാറരുത്. പെട്ടെന്നുള്ള പ്രത്യാക്രമണങ്ങളില്‍ അവരെപ്പോഴും മെസിയെ ആണ് അശ്രയിക്കാറുള്ളത്. അത് തങ്ങളുടെ പ്രതിരോധനിരക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടിലാക്കുമെന്നും വാൻ ഡൈക്ക് പറഞ്ഞു.

അതേസമയം, ക്വാര്‍ട്ടറില്‍ മെസിയെ നിശബ്ദനാക്കാനുള്ള തന്ത്രങ്ങള്‍ തയാറാക്കുകയാണെന്ന് നെതര്‍ലന്‍ഡ്സ് പരിശീലകന്‍ ലൂയി വാന്‍ ഗാല്‍ പറഞ്ഞു. അതെന്താണെന്ന് വെള്ളിയാഴ്ച കാണാം.കാരണം, മെസി ലോകത്തില ഏറ്റവും അപകടകാരിയും ഭാവനാശാലിയുമായ കളിക്കാരനാണ്. നിരവധി അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം സ്വന്തം നിലയിലും നിര്‍മായക ഗോളുകള്‍ നേടാന്‍ അദ്ദേഹത്തിനാവും. എന്നാല്‍ അദ്ദേഹത്തിന്‍റെ കാലില്‍ പന്തില്ലാത്തപ്പോള്‍ അദ്ദേഹം മത്സരത്തില്‍ അധികം പങ്കാളിയാകാറില്ല, ആ അവസരം ഞങ്ങള്‍ മുതലാക്കും-വാന്‍ ഗാല്‍ പറഞ്ഞു.

റൊണാള്‍ഡോയ്ക്ക് മുന്നില്‍ വികാരാധീനനായി റിച്ചാര്‍ലിസണ്‍; ആശ്വസിപ്പിച്ച് ഇതിഹാസം- വീഡിയോ

ലോകകപ്പില്‍ കിരീട സാധ്യതയുള്ള ടീമുകളെ മെസി തെരഞ്ഞെടുത്തപ്പോള്‍ അതില്‍ നെതര്‍ലന്‍ഡ്സുണ്ടായിരുന്നില്ല. അര്‍ജന്‍റീനക്ക് പുറമെ സ്പെയിന്‍, ബ്രസീല്‍, ഫ്രാന്‍സ് ടീമുകളെയാണ് ലോകകപ്പ് നേടാനുള്ള ടീമുകളായി കഴിഞ്ഞ ദിവസം മെസി തെര‍ഞ്ഞെടുത്തത്. ഇതില്‍ സ്പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പുറത്തായിരുന്നു.

click me!