ഫിഫ ലോകകപ്പ്:ആക്രമണത്തില്‍ പതറി വെയ്ല്‍സ്,ആദ്യ പകുതിയില്‍ അമേരിക്ക മുന്നില്‍

By Web Team  |  First Published Nov 22, 2022, 1:27 AM IST

അന്‍റോണി റോബിന്‍സണും ക്രിസ്റ്റ്യന്‍ പുലിസിച്ചിനും ആക്രമിക്കാന്‍ ഇടം നല്‍കിയത് ആദ്യപകുതിയില്‍ വെയ്ല്‍സിന് തലവേദനയായി.ഇരു വിംഗുകളിലൂടെയും ഇരുവരും തുടര്‍ ആക്രമണങ്ങളുമായി വെയ്ല്‍സ് ഗോള്‍ മുഖത്ത് ഇരച്ചെത്തിയെങ്കിലും വെയ്ല്‍സ് പ്രതിരോധം ഫലപ്രദമായി ചെറുത്തു നിന്നു.


ദോഹ:ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ യുഎസ്എ-വെയ്ല്‍സ് പോരാട്ടത്തിന്‍റെ ആദ്യ പകുതിയില്‍ യുഎസ്എ ഒരു ഗോളിന് മുന്നില്‍. 36-ാം മിനിറ്റില്‍ തിമോത്തി വിയയാണ് അമേരിക്കയെ മുന്നിലെത്തിച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച യുഎസിന്‍റെ വേഗത്തിന് മുന്നില്‍ പതറിയ വെയ്ല്‍സ് 35-ാം മിനിറ്റ് വരെ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. മൂന്നാം മിനിറ്റില്‍ തന്നെ വെയ്ല്‍സ് ബോക്സിന് പുറത്ത് ഫ്രീ കിക്ക് വഴങ്ങി. തൊട്ടുപിന്നാലെ കോര്‍ണറും വഴങ്ങിയെങ്കിലും രണ്ടും മുതലാക്കാന്‍ യുഎസ്എക്കായില്ല.

യുഎസ്എയുടെ തുടരെ തുടരെയുള്ള അതിവേഗ ആക്രമണങ്ങളില്‍ പതറിയെങ്കിലും വെയ്ല്‍സ് പ്രതിരോധം ആദ്യ അരമണിക്കൂര്‍ പിടിച്ചു നിന്നു. ഒമ്പതാം മിനിറ്റില്‍ സെല്‍ഫ് വഴങ്ങുന്നതില്‍ നിന്ന് വെയ്ല്‍സ് കഷ്ടിച്ച് രക്ഷപ്പെട്ടതായിരുന്നു.തിമോത്തി വിയ ബോക്സിനകത്തു നിന്ന് കൊടുത്ത ക്രോസില്‍ വെയ്ല്‍സിന്‍റെ ജോ റോഡന്‍റെ ഹെഡ്ഡര്‍ ഗോള്‍ കീപ്പര്‍ വെ്യന്‍ ഹെന്നെസെ രക്ഷപ്പെടുത്തി. പിന്നാലെ  ലഭിച്ച അവസരം ആന്‍റോണി റോബിന്‍സണ്‍ നഷ്ടമാക്കി.

Latest Videos

അന്‍റോണി റോബിന്‍സണും ക്രിസ്റ്റ്യന്‍ പുലിസിച്ചിനും ഇരു വിംഗുകളിലും ആക്രമിക്കാന്‍ ഇടം നല്‍കിയത് ആദ്യപകുതിയില്‍ വെയ്ല്‍സിന് തലവേദനയായി.ഇരു വിംഗുകളിലൂടെയും ഇരുവരും തുടര്‍ ആക്രമണങ്ങളുമായി വെയ്ല്‍സ് ഗോള്‍ മുഖത്ത് ഇരച്ചെത്തിയെങ്കിലും വെയ്ല്‍സ് പ്രതിരോധം ഫലപ്രദമായി പാടുപെട്ട് ചെറുത്തു.

ആദ്യ പകുതിയില്‍ വെയ്ല്‍സിനായി ഗാരെത് ബെയ്ലിനോ ആരോണ്‍ റാംസേക്കോ ഒന്നും ചെയ്യാനായില്ല.പ്രതിരോധത്തിലൂന്നി കളിച്ച വെയില്‍സിന് ആദ്യ പകുതില്‍ നല്ലൊരു ആക്രമണ നീക്കം പോലും നടത്താനായില്ല. മറുവശത്ത് യുവതാരങ്ങളുടെ കരുത്തില്‍ യുഎസ്എ കളം നിറഞ്ഞു കളിച്ചു.

സമനിലകെട്ട് പൊട്ടിച്ച് വിയ

36-ാം മിനിറ്റില്‍ വെയ്ല്‍സിന്‍റെ വലയില്‍ ഗോളത്തെി. മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ക്രിസ്റ്റ്യന്‍ പുലസിച്ച് നല്‍കിയ മനോഹര പാസില്‍ തിമോത്തി വിയയുടെ ക്ലിനിക്കല്‍ ഫിനിഷിംഗിലൂടെ  യുഎസ്എ ലീഡെടുത്തു.തൊട്ടുപിന്നാലെ യുഎസ്എയുടെ യൂനുസ് മൂസയെ ഫൗള്‍ ചെയ്തതിന് വെയ്ല്‍സ് നായകന്‍ ഗാരെത് ബെയല്‍ മഞ്ഞക്കാര്‍ഡ് കണ്ടു.ആദ്യ അര മണിത്തൂറില്‍ വെറും 16 തവണയാണ് ബെയ്ല്‍ പന്തില്‍ തൊട്ടത്.ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് വെയ്ല്‍സിന് മത്സരത്തിലെ ആദ്യ കോര്‍ണര്‍ ലഭിച്ചത്.

ആദ്യ പകുതിയില്‍ കാര്യമായൊന്നും ചെയ്യാനാവാതിരുന്ന വെയ്ല്‍സ് രണ്ടാം പകുതിയില്‍ തിരിച്ചുവരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

 

click me!