22കാരിയായ അമിനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ ഇറാനിലെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലും പ്രധാന നഗരമായ മാഷാദിലും വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
ദോഹ: നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മത പോലീസിന്‍റെ കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത മഹ്സ അമിനിക്കായി ലോകകപ്പ് വേദിയിലും ശബ്ദുമയര്‍ത്തി ഇറാന്‍ ആരാധകര്‍. ലോകകപ്പ് ഫുട്ബോളില്‍ ഇറാന്‍-ഇംഗ്ലണ്ട് പോരാട്ടത്തിന് മുന്നോടിയായി അവളുടെ പേര് പറയൂ, മഹ്സ അമിനി എന്ന മുദ്രാവാക്യം മുഴക്കിയാണ് ഇറാന്‍ ആരാധകര്‍ ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധിച്ചത്. പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് ഇറാനിലെങ്ങും അലയടിച്ച സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമെഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ച് പ്രതിഷേധിച്ചത്.
22കാരിയായ അമിനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ ഇറാനിലെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലും പ്രധാന നഗരമായ മാഷാദിലും വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മഹ്സ അമിനിയെ ഇറാനിലെ സദാചാര പോലീസ് വിഭാഗമായ ഗഷ്തെ ഇര്‍ഷാദ് അറസ്റ്റ് ചെയ്തത്. ഡിറ്റന്‍ഷന്‍ സെന്‍ററിലേക്ക് മാറ്റുന്നതിനിടെ അമിനി ക്രൂര മര്‍ദ്ദനത്തിനിരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
അമിനിയുടെ കൊലപാതകത്തില്‍ ഇറാനില്‍ നടന്ന പ്രതിഷേധങ്ങളില്‍ 300ല്‍ അധിക പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ ജനതയുടെ പ്രതിഷേധം. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം സൈന്യത്തെ നിയോഗിച്ചതോടെ, തെരുവുകള്‍ പോരാട്ടക്കളങ്ങളായി. ഇതിന് പിന്നാലെയാണ് ലോകകപ്പ് വേദിയിലേക്കും ആരാധകര്‍ പ്രതിഷേധത്തീ പടര്‍ത്തിയത്. ഇന്ന് നടന്ന ഇറാന്‍-ഇംഗ്ലണ്ട് മത്സരത്തിനിടെ ഇറാന്‍ ടീം അംഗങ്ങള്‍ ദേശീയ ഗാനം ആലപിക്കാതെ പ്രതിഷേധിച്ചിരുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തിന് അകത്തും ആരാധകര്‍ സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.
അസാധാരണം, ഇറാന്‍-ഇംഗ്ലണ്ട് പോരാട്ടത്തിന്‍റെ ആദ്യ പകുതിയില്‍ 14 മിനിറ്റ് ഇഞ്ചുറി ടൈം
ഇംണ്ടിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇറാന്‍ തോറ്റത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇറാന്‍റെ രണ്ട് ഗോളും മെഹദി തരൈമിയുടെ വകയായിരുന്നു.