എന്‍സോ ഫെര്‍ണാണ്ടസും മാക് അലിസ്റ്ററും അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്. ലൗതാരോ മാര്‍ട്ടിനെസ് ആണ് മുന്നേറ്റനിരയില്‍ ഇറങ്ങുന്നത്. ഓസ്ട്രേലിയക്കെതിരെ പകരക്കാരനായി ഇറങ്ങിയ മാര്‍ട്ടിനെസ് മൂന്നോളം സുവ്‍രണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു.
ദോഹ: ലോകകപ്പ് ക്വാര്‍ട്ടറിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ നേരിടാനിറങ്ങുന്ന അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനായി. ആരാധകരുടെ ആശങ്ക അവസാനിപ്പിച്ച് റോഡ്രിഗോ ഡീപോള്‍ ആദ്യ ഇലവനില്‍ ഇടം നേടി. എന്നാല്‍ എയ്ഞ്ചല്‍ ഡി മരിയ അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലില്ല എന്നത് ആരാധകര്‍ക്ക് നിരാശയായി.എന്‍സോ ഫെര്‍ണാണ്ടസും മാക് അലിസ്റ്ററും അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്. ലൗതാരോ മാര്‍ട്ടിനെസ് ആണ് മുന്നേറ്റനിരയില്‍ ഇറങ്ങുന്നത്. ഓസ്ട്രേലിയക്കെതിരെ പകരക്കാരനായി ഇറങ്ങിയ മാര്‍ട്ടിനെസ് മൂന്നോളം സുവ്‍രണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു.
നെതര്‍ലന്‍ഡ്സ് 3-4-1-2 ശൈലിയിലാണ് ടീമിനെ വിന്യസിച്ചിരിക്കുന്നത്. അതേസമയം അര്‍ജന്‍റീനയാകട്ടെ 3-5-2 ശൈലിയലാണ് ഇന്ന് ടീമിനെ വിന്യസിച്ചിരിക്കുന്നത്. ഏറ്റവുമൊടുവില്‍ 2014 ലോകകപ്പ് സെമിയിലാണ് നെതര്‍ലന്‍ഡ്‌സിനോട് അര്‍ജന്റീന ഏറ്റുമുട്ടിയത്. യൂറോപ്യന്‍ കരുത്തരെ അന്ന് മറികടന്നത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍. ലോകകപ്പിലെ അഞ്ച് മത്സരങ്ങളടക്കം ഒമ്പത് തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്.അര്‍ജന്റീന ആദ്യമായി ലോകകിരീടത്തിലേക്ക് മാര്‍ച്ച് ചെയ്തത് നെതര്‍ലന്‍ഡ്‌സിനെ കണ്ണീരണിയിച്ചാണ്. 1978ല്‍.
undefined
റോഡ്രിഗോയും മാര്‍ക്വീഞ്ഞോസും ദുരന്ത നായകര്‍; കണ്ണീരണിഞ്ഞ് ബ്രസീല്‍
നെതര്‍ലന്‍ഡ്‌സിന്റെ മറുപടി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ക്വാര്‍ട്ടറില്‍. 1998 ഫ്രാന്‍സ് ലോകകപ്പില്‍ ഡെനിസ് ബെര്‍ക്കാംപിന്റെ വിസ്മയഗോളായിരുന്നു കരുത്ത്. ഗോള്‍പോസ്റ്റില്‍ എമിലിയാനോ മാര്‍ട്ടിനെസിന്‍റെ കാവലുണ്ട്. നിഹ്വെല്‍ മൊളീന, ക്രിസ്റ്റ്യന്‍ റൊമേറൊ, നിക്കോളാസ് ഒട്ടമെന്‍ഡി, മാര്‍കോസ് അക്യൂന എന്നിവര്‍ പ്രതിരോധത്തിലുണ്ടാവും. ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍ എന്നിവര്‍ക്കാണ് മധ്യനിരയുടെ ചുമതല. മുന്നേറ്റത്തില്‍ മെസിയും ലൗതാരോ മാര്‍ട്ടിനെസും കളിക്കുന്നു.
Netherlands XI (3-4-1-2): Noppert; Timber, van Dijk, Aké; Dumfries, de Jong, de Roon, Blind; Gakpo; Bergwijn, Depay.
Argentina XI (3-5-2): E. Martínez; Romero, Otamendi, L. Martínez; Molina, De Paul, E. Fernández, Mac Allister, Acuña; Messi, Álvarez.