നെതര്‍ലന്‍ഡ്സ് ഡിഫന്‍ഡര്‍ ജൂലിയന്‍ ടിംബറിനെ ഫൗള്‍ ചെയ്തതിനാണ് അക്യുനക്ക മഞ്ഞക്കാര്‍ഡ് ലഭിച്ചതെങ്കില്‍ കോഡി ഗാക്പോയ്ക്കെതിരെ കൈയാങ്കളിക്ക് മുതിര്‍ന്നതാണ് മോണ്ടിയാലിന് വിനയായത്.
ദോഹ: ഫിഫ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിനുള്ള അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചു. ലിസാര്‍ഡ്രോ മാര്‍ട്ടിനെസിന് പകരം ലിയാന്‍ഡ്രോ പരേഡെസും മാര്‍ക്കസ് അക്യുനക്ക് പകരം ടാഗ്ലിഫിക്കോയും അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ഏയ്ഞ്ചല്‍ ഡി മരിയ സ്റ്റാര്‍ട്ടിംഗ് ഇലവനിലില്ല.
കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ ഡി മരിയ പകരക്കാരനായി ഇറങ്ങിയിരുന്നു. അക്യുനക്കും മോണ്ടിയാലിനും ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ലഭിച്ച മഞ്ഞക്കാര്‍ഡാണ് ഇന്നത്തെ മത്സരം നഷ്ടമാക്കിയത്. തൊട്ടു മുന്‍ മത്സരതതിലും മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാല്‍ ഇരുവര്‍ക്കും നിര്‍ണായക സെമിയില്‍ ക്രൊയേഷ്യക്കെതിരെ ഇറങ്ങാന്‍ കഴിയാതെ വരികയായിരുന്നു.
undefined
ലോകകപ്പിന്‍റെ താരത്തെയും വിജയികളെയും തെരഞ്ഞെടുത്ത് റൊണാള്‍ഡോ; അത് മെസിയോ അര്‍ജന്‍റീനയോ അല്ല
നെതര്‍ലന്‍ഡ്സ് ഡിഫന്‍ഡര്‍ ജൂലിയന്‍ ടിംബറിനെ ഫൗള്‍ ചെയ്തതിനാണ് അക്യുനക്ക് കഴിഞ്ഞ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചതെങ്കില്‍ കോഡി ഗാക്പോയ്ക്കെതിരെ കൈയാങ്കളിക്ക് മുതിര്‍ന്നതാണ് മോണ്ടിയാലിന് മഞ്ഞക്കാര്‍ഡ് ലഭിക്കാന്‍ കാരണമായത്.
Argentina XI (4-4-2): Damian Martinez,Nahuel Molina,Cristian Romero,Nicolas Otamendi,Nicolas Tagliafico,Rodrigo De Paul,Enzo Fernandez,Leandro Paredes,Alexis Mac Allister,Lionel Messi,Julian Alvarez.
Substitutes: Franco Armani,Juan Foyth,German Pezzella,Angel Di Maria,Geronimo Rulli,Exequiel Palacios,Angel Correa,Thiago Almada.Guido Rodriguez,Paulo Dybala,Lautaro Martinez,Lisandro Martinez.
Croatia XI (4-3-3): Dominik Livakovic,Josip Juranovic,Dejan Lovren,Josko Gvardiol,Borna Sosa,Luka Modric,Marcelo Brozovic,Mateo Kovacic,Mario Pasalic,Andrej Kramaric,Ivan Perisic.
Substitutes: Kristijan Jakic,Josip Stanisic,Borna Barisic,Martin Erlic,Lovro Majer,Ivo Grbic,Nikola Vlasic,Marko Livaja,Bruno Petkovic, Ante Budimir,Mislav Orsic,Domagoj Vida,Ivica Ivusic,Josip Sutalo, Luka Sucic.