2010ൽ സ്പെയ്ൻ നെതർലാണ്ട്സിനെ തോൽപ്പിക്കുമ്പോൾ നെതർലാണ്ട്സിനൊപ്പം മിലാൻ താരം വെസ്ലി സ്നെഡ്ജറും ബയേൺ താരം മാർക്ക് വാൻ ബൊമ്മലും ആര്യൻ റോബനും. 2014 ലോകകപ്പിൽ ജർമ്മനി-അർജന്‍റീന ഫൈനൽ. മിലാൻ താരം റോഡ്രിഗോ പലാസിയോ അർജന്‍റൈൻ നിരയിൽ. ബയേൺ താരങ്ങളായ മാനുവൽ ന്യൂയറും ,ഫിലിപ്പ് ലാമും ഉൾപ്പെടെ 8 പേർ ജർമ്മനിക്കൊപ്പം.
ദോഹ: ഇറ്റാലിയൻ ക്ലബ്ബ് ഇന്‍റര്‍ മിലാനും ജർമ്മൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിനും മാത്രം അവകാശപ്പെടാനാകുന്ന ഒരു അപൂർവ്വ റെക്കോര്‍ഡുണ്ട് ലോകകപ്പിൽ.1982 മുതലിങ്ങോട്ട് ഇന്‍റര്‍ മിലാന്‍റെയും ബയേണിന്‍റെയും താരങ്ങൾ ഇല്ലാത്ത ലോകകപ്പ് ഫൈനൽ നടന്നിട്ടില്ല 1982ല്‍ ഇറ്റലി 3-1ന് പശ്ചിമ ജർമ്മനിയെ തോൽപ്പിച്ച് കപ്പെടുക്കുന്നു. ഇറ്റാലിയൻ നിരയിൽ അന്നുണ്ടായിരുന്നത് ഇന്‍റര്‍ മിലാൻ താരങ്ങളായ ഗബ്രിയേലെ ഒറിയാലിയും ഗ്വിസെപ്പേ ബെർഗോമിയും. പശ്ചിമ ജമ്മനിലയിൽ നിലയുറപ്പിച്ചത് ബയേൺതാരങ്ങളായ വൂൾഫ്ഗാങ് ഡ്രെംല്ലറും കാൾ ഹെയ്ൻസെയും പോൾ ബ്രെയ്റ്റ്നറും.
1986ലെ ലോകകപ്പില്‍ ഫൈനൽ കളിച്ചത് അർജന്‍റീനയും പശ്ചിമ ജർമ്മനിയും. ജയം അർജന്‍റീക്കൊപ്പം. ഇന്‍റര്‍ മിലാന്‍റെ കാൾ ഹെയ്ൻസെ ബയേണിന്‍റെ നോർബട്ട് ഏദർ, ഹോയ്നേസ് , ലോതർ മത്തേവൂസ് എന്നിവർ ജർമ്മൻ നിരയിൽ. 1990 ൽ എതിരില്ലാത്ത ഒരു ഗോളിന് പശ്ചിമ ജർമ്മനി അർജന്‍റീനയെ വീഴ്ത്തി കിരീടം സ്വന്തമാക്കി. ഇന്‍റര്‍ മിലാനിൽ നിന്ന് ആന്ത്രേ ബ്രെഹ്മെയും യൂര്‍ഗന്‍ ക്ലിൻസ്മാനും ലോതര്‍ മത്തേവൂസും ജർമ്മനിക്കായി കളത്തിലിറങ്ങി. ബയേൺ താരങ്ങളായ സ്റ്റെഫാൻ റൂട്ടർ, ജെഹ്ലാൻ കോഹ് ലാർ, ക്ലോസ് എന്നിവരും ജർമ്മൻ ടീമിൽ.
undefined
കിരീടപ്പോരാട്ടങ്ങളിലെ മാലാഖ, ഏയ്ഞ്ചല്‍ ഡി മരിയ ഫൈനലില്‍ ഇറങ്ങും; പ്രതീക്ഷയോടെ അര്‍ജന്‍റീന
1994ലെ പോരാട്ടത്തിൽ ബ്രസീൽ ഇറ്റലിയെ വീഴ്ത്തി. മിലാന്‍റെ നിക്കോള ബെർട്ടി ഇറ്റാലിയൻ നിരയിൽ. ബയേൺതാരം ജോർജ്ജീനോ ബ്രസീൽ ടീമിൽ. 1998ൽ ബ്രസീൽ ഫ്രാൻസിന് മുന്നിൽ വീണു. മിലാന്‍റെ യൂറി ദോർക്കെഫും, ബയേണിന്‍റെ ലെസാറാസുവും ഫ്രഞ്ച് നിരയിൽ. മിലാന്‍റെ റൊണാൾഡോ ബ്രസീലിൽ.
2002ൽ ബ്രസിൽ ജർമ്മനിയെ പരാജയപ്പെടുത്തി.ഇന്‍റർ മിലാൻ താരം റൊണാൾഡോ ബ്രസീലിനൊപ്പം. ബയേൺ താരങ്ങളായ ജെൻസ് ജെർമിയാസ്,തോമസ് ലിൻകെ,ഒലിവർ ഖാൻ എന്നിവർ ജർമ്മൻ നിരയിലും. 2006 ഇറ്റലി-ഫ്രാൻസ് കലാശ പോരാട്ടം. ഇറ്റാലിയൻ നിരയിൽ മറ്റെരാസിയും ഇന്‍ററിന്‍റെ ഫാബിയോ ഗ്രോസ്സോയും. ഫ്രാൻസിനായി ബയേൺതാരം വില്ലി സാൻഗോളും.
2010ൽ സ്പെയ്ൻ നെതർലാണ്ട്സിനെ തോൽപ്പിക്കുമ്പോൾ നെതർലാണ്ട്സിനൊപ്പം മിലാൻ താരം വെസ്ലി സ്നെഡ്ജറും ബയേൺ താരം മാർക്ക് വാൻ ബൊമ്മലും ആര്യൻ റോബനും. 2014 ലോകകപ്പിൽ ജർമ്മനി-അർജന്‍റീന ഫൈനൽ. മിലാൻ താരം റോഡ്രിഗോ പലാസിയോ അർജന്‍റൈൻ നിരയിൽ. ബയേൺ താരങ്ങളായ മാനുവൽ ന്യൂയറും ,ഫിലിപ്പ് ലാമും ഉൾപ്പെടെ 8 പേർ ജർമ്മനിക്കൊപ്പം.
കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് അഭിമാന നിമിഷം; നന്ദി പറഞ്ഞ് നെയ്‌മര്‍
2018ലും വ്യത്യാസമുണ്ടായില്ല. റഷ്യയിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് ഫ്രാൻസ് കപ്പെടുക്കുന്നു.മിലാൻ താരം പെരിസിച് ക്രോയേഷ്യക്കൊപ്പം. ഫ്രാൻസിന്‍റെ കൊരിന്തൻ ടോലിസ്സോ ബയേണിൽ. 2022ലും ഈ നിരിയിൽ വ്യത്യാസമില്ല. ഫൈനലിൽ അർജന്‍റീനയും ഫ്രാൻസും നേർക്ക് നേർ. അർജന്‍റൈൻ നിരയിൽ മിലാന്‍റെ ലൌട്ടാറോ മാർട്ടിനസ്. ബയേൺ താരം ബെഞ്ചമിൻ പവാഡ്, ദയോട്ട്, കിംങ്സ്ലി കോൾമാൻ എന്നിവർ ഫ്രാൻസിനൊപ്പവും ബൂട്ടുകെട്ടും.