ചൈനീസ് ബന്ധമുണ്ടെങ്കിലും പബ്‌ജിക്ക് എന്തുകൊണ്ട് ഇന്ത്യയില്‍ നിരോധനമില്ല; കാരണമിതോ?

By Web Team  |  First Published Jul 1, 2020, 11:50 AM IST

ഉയര്‍ന്ന ഒരു ചോദ്യം ഏറെ പ്രചാരമുള്ള വീഡിയോ ഗെയിമായ പബ്‌ജി എന്തുകൊണ്ട് ഇന്ത്യയില്‍ നിരോധിച്ചില്ല എന്നതായിരുന്നു


ദില്ലി: രാജ്യത്ത് ടിക് ടോക്കും ഹലോയും ഉള്‍പ്പടെ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു കേന്ദ്ര സര്‍ക്കാര്‍. വിവര ചോര്‍ച്ചയും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായി കണ്ടെത്തിയ ആപ്പുകളാണ് നിരോധിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്ത്യന്‍ നടപടിക്കിടെ ഉയര്‍ന്ന ഒരു ചോദ്യം ഏറെ പ്രചാരമുള്ള വീഡിയോ ഗെയിമായ പബ്‌ജി എന്തുകൊണ്ട് നിരോധിച്ചില്ല എന്നതായിരുന്നു. ഇതിന് പിന്നിലെ കാരണമെന്ത്?. 

Latest Videos

undefined

 

പബ്‌ജിക്ക് രക്ഷയായത് ഈ ഘടകങ്ങള്‍?

ആളുകള്‍ കരുതുന്നതുപോലെ ചൈനീസ് കമ്പനിയല്ല പബ്‌ജിയുടെ നിര്‍മാതാക്കളായ പബ്‌ജി കോര്‍പ്പറേഷന്‍. ദക്ഷിണ കൊറിയന്‍ ഗെയിം നിര്‍മാതാക്കളായ ബ്ലൂഹോളും പബ്‌ജി കോര്‍പ്പറേഷനും സഹകരിച്ചാണ് ഗെയിം നിര്‍മ്മിച്ചത്. എന്നാല്‍ ഗെയിമിന് ഒരു ചൈനീസ് ബന്ധവുമുണ്ട്. ചൈനീസ് കമ്പനിയായ ടെന്‍സന്‍റ് ആണ് ഗെയിമിന്‍റെ മൊബൈല്‍ വേര്‍ഷന്‍ തയ്യാറാക്കിയതും വിതരണക്കാരും. പബ്‌ജി ഇന്ത്യയില്‍ അവതരിപ്പിച്ചത് ടെന്‍സന്‍റാണ്. പ്ലേ സ്റ്റോറില്‍ ആപ്പിന് ഒപ്പമുള്ള വിവരങ്ങളില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. 

 

ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കമ്പനിയാണ് പബ്‌ജി കോര്‍പ്പറേഷന്‍. സോളാണ് കമ്പനിയുടെ ആസ്ഥാനം. ദക്ഷിണ കൊറിയന്‍ നിയമം അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതേസമയം ഇന്ത്യന്‍ പ്ലേ സ്റ്റോറില്‍ ഗെയിമിന്‍റെ പബ്ലിഷറായി നല്‍കിയിരിക്കുന്നത് ടെന്‍സന്‍റിന്‍റെ പേരാണ് എന്ന് മുകളിലെ ചിത്രത്തില്‍ വ്യക്തമാണല്ലോ. എന്നാല്‍, ഗെയിം നിര്‍മാതാക്കളുടെ കോണ്‍ടാക്റ്റ് നല്‍കിയിരിക്കുന്നത് ചൈനയിലല്ല, സിംഗപ്പൂരിലും. ഈ വൈരുദ്ധ്യങ്ങളാണ് പബ്‌ജിയുടെ രക്ഷക്കെത്തിയത് എന്നാണ് അനുമാനങ്ങള്‍.  

 

പബ്‌ജി: വീഡിയോ ഗെയിമുകളിലെ സൂപ്പര്‍ സ്റ്റാര്‍

പ്ലെയര്‍ അണ്‍നൗണ്‍സ് ബാറ്റില്‍ഗ്രൗണ്ട് എന്നതിന്‍റെ ചുരുക്കപ്പേരാണ് പബ്‌ജി. ആന്‍ഡ്രോയ്‌ഡിലും ഐഒഎസിലും പ്ലേ സ്റ്റേഷനിലും വിന്‍ഡോസ് പിസിയിലും മാക്കിലും ഉള്‍പ്പടെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഇത് ലഭ്യമാണ്. മൊബൈല്‍ ഇതര പ്ലാറ്റ്‌ഫോമില്‍ മാത്രം 50 മില്യണ്‍ ഡൗണ്‍ലോഡ് ഈ ഗെയിമിനുണ്ട്. മൊബൈല്‍ വേര്‍ഷന്‍ ലഭ്യമാകുന്ന ആന്‍ഡ്രോയ്‌ഡ് ആപ്പ് സ്റ്റോറില്‍ നിന്ന് 100 മില്യണിലധികം ഡൗണ്‍ലോഡുകളും പബ്‌ജിക്കുണ്ട്. അതിശക്തമായ ഗ്രാഫിക്‌സുകളാണ് ഈ ഗെയിമിനെ വ്യത്യസ്തമാക്കുന്നത്. 

Read more: ചൈനയ്ക്ക് ഇന്ത്യയുടെ 'ഡിജിറ്റൽ ഇരുട്ടടി', രാജ്യത്ത് ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

click me!