ഭാര്യ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കുന്നതിനെ ചൊല്ലി ഭര്‍ത്താവും ഭാര്യയും തമ്മില്‍ നടക്കുന്ന തര്‍ക്കം എന്ന തലക്കെട്ടോടെയാണ് വീഡിയോ
മിനി സ്‌കേര്‍ട് ധരിച്ചതിന്‍റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് ശകാരിക്കുന്നതായുള്ള വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) വൈറലാണ്. കാല്‍മുട്ടിന് മുകള്‍ വരെ ഇറക്കമുള്ള വസ്‌ത്രം ധരിച്ച ഒരു യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്. സമീപത്തുള്ള ഒരു പുരുഷന്‍ ഇവരോട് വസ്‌ത്രധാരണത്തെ ചൊല്ലി കടുത്ത ഭാഷയില്‍ തര്‍ക്കിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. യഥാര്‍ഥ സംഭവമാണെന്ന് കരുതി പലരും ഷെയര്‍ ചെയ്യുന്ന വീഡിയോയുടെ പിന്നിലെ രഹസ്യം പുറത്തുവന്നപ്പോള്‍ ഏവരും അമ്പരന്നിരിക്കുകയാണ്.
പ്രചാരണം
Kalesh b/w Husband and Wife, over wife wearing short dress pic.twitter.com/oknwnQnZOB
— Ghar Ke Kalesh (@gharkekalesh)
undefined
ഭാര്യ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കുന്നതിനെ ചൊല്ലി ഭര്‍ത്താവും ഭാര്യയും തമ്മില്‍ നടക്കുന്ന തര്‍ക്കം എന്ന തലക്കെട്ടോടെയാണ് വീഡിയോ Ghar Ke Kalesh എന്ന ട്വിറ്റര്‍ യൂസര്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 2023 നവംബര്‍ 14 രാവിലെ 11.07ന് ട്വീറ്റ് ചെയ്‌ത വീഡിയോ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോഴേക്ക് ഇതിനകം രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി ആളുകള്‍ വീഡിയോ റീ-ട്വീറ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. 51 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. എന്നാല്‍ വീഡിയോയില്‍ തര്‍ക്കിക്കുന്ന പുരുഷന്‍റെ ദൃശ്യങ്ങള്‍ കാണിക്കുന്നില്ല, സ്ത്രീയുടെ വീഡിയോ മാത്രമേയുള്ളൂ. 'എന്ത് വസ്ത്രമാണിത്' എന്ന് യുവതിയോട് പുരുഷന്‍ ചോദിക്കുന്നത് കേള്‍ക്കാം.
മറ്റൊരു സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലും ഈയടുത്ത ദിനങ്ങളില്‍ ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. വീഡിയോയുടെ ലിങ്ക്.
വസ്‌തുത
എന്നാല്‍ യഥാര്‍ഥ സംഭവത്തിന്‍റെ വീഡിയോ അല്ല ഇത് എന്നതാണ് സത്യം. കണ്ടന്‍റ് ക്രിയേറ്റര്‍മാരായ സുജീത് കുമാറും അന്‍കിത കരോറ്റിയയും ചേര്‍ന്ന് തയ്യാറാക്കിയ വീഡിയോയാണിത്. സാമൂഹ്യമാധ്യമങ്ങളില്‍ കൂടുതല്‍ ശ്രദ്ധനേടാനായി സ്‌ക്രിപ്റ്റഡ് വീഡിയോ തയ്യാറാക്കുന്നവരാണ് ഇരുവരും. സുജീത്തിന്‍റെയും അന്‍കിതയുടേയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ഇത്തരത്തിലുള്ള ഏറെ വീഡിയോകള്‍ കാണാം. ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയുടെ ഒറിജിനല്‍ അന്‍കിത കരോറ്റിയയുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 23-ാം തിയതിയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.
Read more: ഗാസയിലെ അൽ ഷിഫാ ആശുപത്രിക്ക് അടിയിലെ ഹമാസ് തുരങ്കത്തിൽ ഇസ്രയേല്‍ സേന; വീഡിയോ സത്യമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം