ടോള്‍ പ്ലാസയില്‍ ഒരു പിക്ക്‌അപ്പ് ട്രക്ക് നിറയെ യാത്രക്കാരുമായി നിര്‍ത്തിയിട്ടിരിക്കുന്നതും ആളുകള്‍ പുറത്തിറങ്ങി ബഹളംവയ്ക്കുന്നതും വീഡിയോയില്‍ കാണാം
കേരളത്തിലടക്കം ടോള്‍ പ്ലാസകളില്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ തര്‍ക്കവും സംഘര്‍ഷങ്ങളും ഉണ്ടാകാറുണ്ട്. രാജ്യത്തെ വിവിധ ടോള്‍ പ്ലാസകളില്‍ ആക്രമണങ്ങള്‍ നടന്നതായി ഏറെ വാര്‍ത്തകള്‍ മുമ്പ് നാം കേട്ടിട്ടുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് പഞ്ചാബില്‍ നിന്നെന്ന പേരില്‍ ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം തെറ്റാണ് എന്നതാണ് യാഥാര്‍ഥ്യം.
പ്രചാരണം
undefined
'ഇത് പഞ്ചാബില്‍ സംഭവിച്ച കാര്യമാണ്. ചണ്ഡീഗഡ്-മണാലി ഹൈവേയിലെ കുരാളി ടോള്‍ പ്ലാസയിലാണ് സംഭവമുണ്ടായത്'- എന്നും പറഞ്ഞാണ് ഒരു മിനുറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിക്കുന്നത്. ടോള്‍ പ്ലാസയില്‍ ഒരു പിക്ക്‌അപ്പ് ട്രക്ക് നിറയെ യാത്രക്കാരുമായി നിര്‍ത്തിയിട്ടിരിക്കുന്നതും ഒരാള്‍ ടോള്‍ പ്ലാസയിലെ ബാരിക്കേഡ് തകര്‍ക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ചില യാത്രക്കാര്‍ ഇറങ്ങി ബഹളം വെക്കുന്നതും ടോള്‍ പ്ലാസ ജീവനക്കാരെ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Is toll tax only for hindus??At Kurali toll plaza at Chandighar😡Going for Friday prayers to pray for world peace pic.twitter.com/mJNMchI020
വസ്‌തുത
പഞ്ചാബില്‍ നിന്നുള്ള വീഡിയോയാണിത് എന്ന പ്രചാരണം വസ്‌തുതാവിരുദ്ധമാണ്. ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോയാണ് പഞ്ചാബിലേത് എന്ന അവകാശവാദത്തോടെ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.
ബംഗ്ലാദേശിലെ ധാക്കയിലുള്ള എലവേറ്റഡ് എക്‌സ്‌പ്രസ്‌വേയിലെ കുറില്‍ ടോള്‍ പ്ലാസ പിക്ക്‌വാന്‍ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് തകര്‍ത്തു എന്ന തലക്കെട്ടില്‍ 2024 സെപ്റ്റംബര്‍ 18ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതായി കാണാം. പഞ്ചാബില്‍ നിന്നുള്ളത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന അതേ വീഡിയോയില്‍ നിന്നെടുത്ത സ്ക്രീന്‍ഷോട്ട് ധാക്ക ട്രിബ്യൂണ്‍ വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത്. വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്ന് മറ്റ് ബംഗ്ലാദേശ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതല്ല എന്ന് ഇക്കാര്യങ്ങളില്‍ നിന്നുറപ്പിക്കാം.
Read more: 'എച്ച്‌പി ഗ്യാസ് ഡീലര്‍ഷിപ്പോ ഏജന്‍സിയോ വേണോ? രേഖകള്‍ സമര്‍പ്പിക്കൂ'; നടക്കുന്നത് വ്യാജ പ്രചാരണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം