ഗാസ; കണ്ടവരെല്ലാം വാവിട്ടുകരഞ്ഞ ആ വീഡിയോയ്‌ക്ക് പിന്നിലെ യാഥാര്‍ഥ്യം പുറത്ത്! Fact Check

By Web Team  |  First Published Nov 12, 2023, 2:28 PM IST

'ഹൃദയഭേദകം, ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുക' എന്ന കുറിപ്പോടെയാണ് വീഡിയോ 


നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെ കണ്ണീര്‍ തോരാത്ത അനേകം ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത്തരം വീഡിയോകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് എക്‌സും (പഴയ ട്വിറ്റര്‍), ഫേസ്‌ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍. ഇതിനിടെ പ്രചരിക്കുന്ന ചില വീഡിയോകള്‍ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലതാനും. ഈ സാഹചര്യത്തില്‍ ഒരു വൈറല്‍ വീഡിയോയുടെ യാഥാര്‍ഥ്യം പരിശോധിക്കാം. 

പ്രചാരണം

Heartbreaking 💔 Stop the Genocide in Gaza!

pic.twitter.com/bhvDtaVxPo

— Sunny Sachan (@TheSunnySachan)

Latest Videos

undefined

'ഹൃദയഭേദകം, ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുക' എന്നുമുള്ള കുറിപ്പോടെയാണ് 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സണ്ണി സച്ചന്‍ എന്ന യൂസര്‍ 2023 ഒക്ടോബര്‍ 28-ാം തിയതി ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഫ്രീ പാലസ്‌തീന്‍ എന്ന ഹാഷ്‌ടാഗും ട്വീറ്റില്‍ കാണാം. പിതാവിന്‍റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ബാലന്‍റെ കണ്ണീര്‍ കാഴ്‌ചകളാണ് ഈ വീഡിയോയിലുള്ളത്. ആരുടേയും നെഞ്ച് തകര്‍ക്കുന്ന ഈ ദൃശ്യം ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധിയാളുകളാണ് ഈ വീഡിയോയ്‌ക്ക് താഴെ ദുഖം രേഖപ്പെടുത്തി കമന്‍റ് ചെയ്‌തിരിക്കുന്നത്. 

വീ‍ഡിയോയുടെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

വ്യത്യസ്തമായ മൂന്ന് വീഡിയോകള്‍ കൂട്ടിച്ചേര്‍ത്താണ് വൈറല്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് എന്നും ഇതിന് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്നതുമാണ് യാഥാര്‍ഥ്യം. പ്രചരിക്കുന്ന ദൃശ്യത്തിലുള്ള മൂന്ന് വീഡിയോകളും സിറിയയില്‍ നിന്നുള്ളതാണ്. ആ വീഡിയോകള്‍ ലിങ്ക് 1, 2, 3 എന്നിവയില്‍ കാണാം. 2016 മുതലുള്ള വീഡിയോകളാണ് ഇപ്പോഴത്തേത് എന്ന വാദങ്ങളോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. 

2016ലെ വീഡിയോ എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക...

നിഗമനം

ഗാസയിലെ ഒരു കുട്ടി പിതാവിനെ ഇസ്രയേല്‍ ആക്രമണത്തില്‍ നഷ്‌ടപ്പെട്ട ദുഖത്തില്‍ കരയുന്നതായി പ്രചരിക്കുന്ന വീഡിയോ പഴയതും സിറിയയില്‍ നിന്നുള്ളതുമാണ്. ഈ വീഡിയോയ്‌ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇത് ഒരു വീഡിയോ അല്ല, മൂന്ന് വീഡിയോകള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയ ദൃശ്യമാണ്. 

Read more: 'മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ്', വമ്പന്‍ ഓഫറുമായി രാഹുല്‍ ഗാന്ധി; സത്യമോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!