കാല്‍ തല്ലിയൊടിച്ച് സൈഡാക്കി, കൊലപാതകം ചെയ്‌താല്‍ ഉത്തര്‍പ്രദേശില്‍ ശിക്ഷ ഇതാണ്? വീഡിയോ ശരിയോ- Fact Check

By Web Team  |  First Published Sep 27, 2023, 9:50 PM IST

കാലിന് വയ്യാത്ത മൂവരും തറയിലൂടെ പിന്നോട്ട് നിരങ്ങിനീങ്ങുന്നത് വീഡിയോയില്‍ കാണാം


ഉത്തര്‍പ്രദേശില്‍ നിന്നെന്ന പേരിലൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കാലിന് പ്ലാസ്റ്ററിട്ട മൂന്ന് യുവാക്കള്‍ തറയിലൂടെ നിരങ്ങിനീങ്ങുന്നതാണ് വീഡിയോയില്‍. ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊന്ന കേസില്‍ മൂന്ന് മുസ്ലീം യുവാക്കള്‍ക്ക് നല്‍കിയ ശിക്ഷയാണിത് എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററിലും ഫേസ്‌ബുക്കിലും സജീവമായിരിക്കുന്നത്. ഇങ്ങനെ തന്നെയാണോ ഈ സംഭവം. വിശദമായി പരിശോധിക്കാം. 

vvvv

Latest Videos

undefined

പ്രചാരണം

'അക്രമികളായ സെഹ്ബാസ്, അര്‍ബാസ്, ഫൈസല്‍ എന്നിവര്‍ സൈക്കിളില്‍ പോവുകയായിരുന്ന ഒരു പെണ്‍കുട്ടിയുടെ ദുപ്പട്ട വലിച്ചുകീറാന്‍ ശ്രമിച്ചു. ഇതിനിടെ നിയന്ത്രണം നഷ്‌ടമായി നിലത്തുവീണ പെണ്‍കുട്ടി മറ്റൊരു ബൈക്ക് ശരീരത്തിലൂടെ പാഞ്ഞുകയറി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. നോക്കൂ ഇപ്പോള്‍ പ്രതികളുടെ അവസ്ഥ. നിങ്ങളൊരു യോഗിയാണെങ്കില്‍ ഇങ്ങനെയൊക്കെ കാണാം' എന്ന് എഴുതിയാണ് വീഡിയോ ഫേസ്‌ബുക്കില്‍ ഒരാള്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്. കാലിന് വയ്യാത്ത മൂവരും തറയിലൂടെ പിന്നോട്ട് നിരങ്ങിനീങ്ങുന്നത് വീഡിയോയില്‍ കാണാം. 

വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

എന്നാല്‍ വീഡിയോയില്‍ കാണുന്നവര്‍ പ്രതികള്‍ തന്നെയെങ്കിലും യുപിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതികളല്ല, രാജസ്ഥാനിലെ മറ്റൊരു കേസിലെ പ്രതികളാണിവര്‍ എന്നാണ് വെളിപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിലെ ഭരത്‌പുരില്‍ 23 വയസുള്ള ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവര്‍ എന്നാണ് ബൂംലൈവ് കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ ആറിന് അറസ്റ്റിനിടെ പൊലീസ് വെടിവച്ചപ്പോഴാണ് മൂവര്‍ക്കും കാലിന് പരിക്കേറ്റത് എന്നാണ് റിപ്പോർട്ട്. 

നിഗമനം

ഉത്തര്‍പ്രദേശില്‍ 17 വയസുള്ള പെണ്‍കുട്ടിയെ അപമാനിച്ച സംഭവം സെപ്റ്റംബര്‍ 15ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആക്രമണത്തിനിടെ സൈക്കിളില്‍ നിന്ന് വീണ പെണ്‍കുട്ടി ബൈക്ക് കയറി മരിച്ചു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെഹ്ബാസ്, അര്‍ബാസ്, ഫൈസല്‍ എന്നിവരാണ് കേസിലെ പ്രതികള്‍ എന്ന് വാര്‍ത്തകളിലുണ്ട്. എന്നാല്‍ ഇവര്‍ മൂവരുമല്ല വൈറല്‍ വീഡിയോയിലുള്ളത്. വൈറല്‍ വീഡിയോയിലുള്ളത് രാജസ്ഥാനിലെ ഒരു കൊലപാതക കേസിലെ പ്രതികളാണ്. 

Read more: വിദ്യാര്‍ഥികള്‍ക്ക് ലെനോവോയുടെ കിടിലന്‍ ലാപ്‌ടോപ് സൗജന്യമായി; പദ്ധതിയുമായി കേന്ദ്രം? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!