മുപ്പതിനായിരം അടി ഉയരത്തില്‍ വച്ച് ഇന്ധനം നിറക്കുന്ന റഫാല്‍ വിമാനങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതിന്‍റെ വീഡിയോ ലഭ്യമായിരുന്നില്ല. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ വസ്തുതയെന്താണ്?
ദില്ലി: റഫാല്‍ യുദ്ധവിമാനങ്ങളുടെ ഇന്ത്യയിലേക്കുള്ള വരവ് ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു. ഫ്രാന്‍സില്‍ നിന്നുള്ള ആദ്യ ബാച്ച് റഫാല്‍ വിമാനങ്ങള്‍ ജൂലൈ 29നായിരുന്നു അംബാലയിലെ വ്യോമസേന താവളത്തിലെത്തിയത്. ഫ്രാന്‍സില്‍ നിന്ന് ജൂലെ 27ന് പുറപ്പെട്ട് 7000 കിലോമീറ്റര്‍ പിന്നിട്ടാണ് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. സമൂഹമാധ്യമങ്ങളില്‍ റഫാല്‍ വിമാനങ്ങളുടെ വരവ് ഏറെ ചര്‍ച്ചയായിരുന്നു. മുപ്പതിനായിരം അടി ഉയരത്തില്‍ വച്ച് ഇന്ധനം നിറക്കുന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതിന്‍റെ വീഡിയോ ലഭ്യമായിരുന്നില്ല. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ വസ്തുതയെന്താണ്?
undefined
പ്രചാരണം
ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ മുപ്പതിനായിരം അടി ഉയരത്തില്‍ വച്ച് ഇന്ധനം നിറക്കുന്ന റഫാല്‍ വിമാനത്തിന്‍റെ മാസ്മരിക ദൃശ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്. അകമ്പടിയായുള്ള വിമാനത്തില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതിന്‍റെ പ്രാരംഭ നടപടികളുടെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാന്‍ സാധിക്കും. നിരവധിയാളുകളാണ് ഈ വീഡിയോ പങ്കുവച്ചത്. 11 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പ്രചരിക്കുന്നത്.
വസ്തുത
ബ്രസീലിലെ നാവിക സേനയിലെ ഫൈറ്റര്‍ വിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് റഫാല്‍ വിമാനത്തിന്‍റേത് എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത്.
വസ്തുതാ പരിശോധനാ രീതി
റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഈ വീഡിയോ ക്ലിപ് 2018 സെപ്തംബര്‍ 28 പുറത്ത് വന്നതാണെന്ന് കണ്ടെത്തുന്നത്. ബ്രസീലിലെ വായുസേനയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഈ വീഡിയോ ആദ്യമായി പങ്കുവച്ചതെന്ന് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തിയത്. പരസ്പരപ്രവർത്തനക്ഷമത! ബ്രസീല്‍ വായുസേനയുടെ എഫ് 5 ഫൈറ്റര്‍ വിമാനം ബ്രസീല്‍ നാവിക സേനയുടം എ 4 ഫൈറ്റര്‍ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നു. എന്നാണ് ഈ ദൃശ്യങ്ങളേക്കുറിച്ച് ബ്രസീല്‍ വായുസേനയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വിശദമാക്കുന്നത്.
Interoperabilidade! Caça F-5 da Força Aérea Brasileira realiza reabastecimento em voo em caça A-4 da Marinha do Brasil! ↗🇧🇷
📸 Maj Gustavo Cury. pic.twitter.com/AzDNIQvmTR
പോര്‍ച്ചുഗീസ് ഭാഷയിലാണ് ഈ കുറിപ്പുള്ളത്. റഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട ശേഷം ആകാശത്ത് വച്ച് ഫ്രെഞ്ച് ടാങ്കര്‍ വിമാനത്തില്‍ നിന്ന് ഇന്ധനം നിറച്ചിരുന്നുവെങ്കിലും വ്യാപകമായി പ്രചരിക്കുന്ന പതിനൊന്ന് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ അതിന്‍റേതല്ല. റഫാല്‍ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ട്വീറ്റ് ചെയ്തിരുന്നു.
Indian Air Force appreciates the support provided by French Air Force for our Rafale journey back home. pic.twitter.com/7Ec8oqOJmr
— Indian Air Force (@IAF_MCC)നിഗമനം
റഫാല്‍ വിമാനങ്ങള്‍ 30000 അടി ഉയരത്തില്‍ വച്ച് ഇന്ധനം നിറയ്ക്കുന്ന കാഴ്ചകളെന്ന രീതിയിലെ പ്രചാരണം വ്യാജമാണ്