'വര്‍ക്കലയില്‍ നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു'; പ്രചാരണത്തിലെ വസ്തുതയെന്ത്?

By Web Team  |  First Published Aug 2, 2020, 6:23 PM IST

വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളില്‍ ഈ കുറിപ്പ് വ്യാപകമായി പ്രചരിച്ചു. സംസ്ഥാനത്ത് കൊവിഡ് 19 വ്യാപകമാവുന്നതിന് ഇടയില്‍ നടന്ന പ്രചാരണം നിരവധിപ്പേരെയാണ് ആശങ്കയിലാക്കിയത്.


വര്‍ക്കലയില്‍ നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ വസ്തുതയെന്താണ്?

 

Latest Videos

undefined

പ്രചാരണം


'വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ 257 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 13 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇടവയില്‍ 184 പേരുടെ പരിശോധനയില്‍ 19 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചു. വെട്ടൂരില്‍ 110 പേരുടെ പരിശോധനയില്‍ 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു' എന്നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്ന പ്രചാരണം. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളില്‍ ഈ കുറിപ്പ് വ്യാപകമായി പ്രചരിച്ചു. സംസ്ഥാനത്ത് കൊവിഡ് 19 വ്യാപകമാവുന്നതിന് ഇടയില്‍ നടന്ന പ്രചാരണം നിരവധിപ്പേരെയാണ് ആശങ്കയിലാക്കിയത്.

 

വസ്തുത


വര്‍ക്കലയില്‍ നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന പേരില്‍ നടക്കുന്ന പ്രചാരണം തെറ്റാണ്.

 

വസ്തുതാ പരിശോധനാ രീതി


വാട്ട്സ്ആപ്പിലൂടെ വ്യാപകമായി നടക്കുന്ന ഈ പ്രചാരണം തെറ്റാണെന്ന് വര്‍ക്കല സര്‍ക്കാര്‍ ആശുപത്രി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഐപി ആര്‍ഡിയുടെ വസ്തുതാ പരിശോധനാ വിഭാഗം വ്യക്തമാക്കി. 

 

നിഗമനം


വര്‍ക്കലയില്‍ നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന പ്രചാരണം വ്യാജമാണ്.  

click me!