കേളമ്പാക്കത്തെ ഫാം ഹൌസിലേക്ക് ആഡംബരക്കാറില്‍ കറങ്ങുന്ന നടന്‍ രജനീകാന്തിന്‍റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയെത്തിയ ട്വീറ്റിന്‍റെ വസ്തുതയെന്താണ്?
ഇ പാസില്ലാതെ വാഹനമെടുത്ത് കറങ്ങിയതിന് സൂപ്പര്‍ താരം രജനീകാന്ത് ക്ഷമാപണം നടത്തിയോ? കേളമ്പാക്കത്തെ ഫാം ഹൌസിലേക്ക് ആഡംബരക്കാറില്‍ കറങ്ങുന്ന നടന്‍ രജനീകാന്തിന്‍റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയെത്തിയ ട്വീറ്റിന്‍റെ വസ്തുതയെന്താണ്?
പ്രചാരണം
undefined
തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഓഗസ്റ്റ് 31 വരെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് രജനീകാന്തിന്‍റെ വീഡിയോ വൈറലായത്. എന്നാല്‍ ഈ വീഡിയോയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പൊലീസിന്‍റെ ഇ പാസില്ലാതെ സഞ്ചരിച്ചതിന് ക്ഷമാപണം ചോദിക്കുന്ന താരത്തിന്‍റെ ട്വീറ്റ് വൈറലായത്.
'വീട്ടില്‍ നിന്ന് ഫാം ഹൌസിലേക്ക് ഇ പാസില്ലാതെയാണ് പോയത്. നിങ്ങളുടെ വീട്ടിലെ മകനായി കണക്കാക്കി എന്നോട് ക്ഷമിക്കണം'. എന്നാണ് വൈറലായ ട്വീറ്റില്‍ രജനികാന്ത് വ്യക്തമാക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ട്വീറ്റ് വൈറലാവുകയും ചെയ്തു.
நான் E - Pass இல்லாம பண்ணை வீட்டுக்கு போனதை
எல்லாரும் உங்க வீட்டு பிள்ளையா நினச்சு மன்னிச்சிருங்க
വസ്തുത
രജനീകാന്ത് ക്ഷമ ചോദിക്കുന്നുവെന്ന് വ്യക്തമാക്കിയ ട്വീറ്റ് ചെയ്തിട്ടുള്ളത് വ്യാജ അക്കൌണ്ടില്‍ നിന്നാണ്. രജനികാന്തിന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജമായി ക്രിയേറ്റ് ചെയ്തിട്ടുള്ളതാണ് ഈ ട്വിറ്റര്‍ അക്കൌണ്ട്.
വസ്തുതാ പരിശോധനാ രീതി
2013 ഫെബ്രുവരിയിലാണ് രജനീകാന്ത് ട്വിറ്ററില്‍ ചേരുന്നത്. എന്നാല്‍ ക്ഷമാപണം നടത്തുന്ന രജനീകാന്തിന്‍റെ പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നത് 2020 ജൂലൈയിലാണ്.
ഫാം ഹൌസിലേക്കുള്ള രജനിയുടെ യാത്ര വിവാദമായിരുന്നു. ഇതിന് പിന്നാലെ താരം ചെന്നൈയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെയുള് ഫാം ഹൌസിലേക്ക് പോയത് ആവശ്യമായ അനുമതികള്‍ നേടയി ശേഷമാണെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ വിശദമാക്കിയിരുന്നു. ഇന്ത്യ ടുഡേ, ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകളും വിശദീകരണവും വന്നിരുന്നു.
നിഗമനം
ലോക്ക്ഡൌണിനിടെ ഇ പാസില്ലാതെ ചെന്നൈയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഫാം ഹൌസിലേക്ക് വാഹനമോടിച്ച് പോയതിന് രജനീകാന്ത് ക്ഷമ ചോദിക്കുന്നതായുള്ള ട്വീറ്റ് വ്യാജമാണ്.
കാണാം ഫാക്‌ട് ചെക്ക് വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...