വാക്നിനില്‍ നാനോ പാര്‍ട്ടിക്കിളുകള്‍ അടങ്ങിയിട്ടുണ്ട്. ഈ പാര്‍ട്ടിക്കിളുകള്‍ക്ക് നാനോ കമ്പ്യൂട്ടറുകളെ വഹിക്കാന്‍ സാധിക്കുമെന്നും വ്യാപകമായ വീഡിയോ പ്രചാരണത്തില്‍ പറയുന്നു.
'ഫൈസറിന്‍റെ കൊവിഡ് വാക്സിനില്‍ ഉപയോഗിച്ചിരിക്കുന്നത് നാനോടെക്നോളജി. നാനോ കമ്പ്യൂട്ടര്‍ ഒളിപ്പിച്ച് കടത്താന്‍ പോലും പ്രാപ്തമായ നാനോ പാര്‍ട്ടിക്കിളുകളാണ് വാക്സിനില്‍ ഉള്ളത്.' ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ഭീഷണി വ്യാപകമാവുന്നതിനിടെയാണ് വാക്സിന്‍ എത്തുന്നത്. ഇതിനിടയിലാണ് ഫൈസറിന്‍റെ വാക്സിനേക്കുറിച്ച് വ്യാപക പ്രചാരണങ്ങള്‍ സജീവമാകുന്നത്.
ഒടുവിലായി വാക്സിനേക്കുറിച്ച് എത്തിയ പ്രചാരണമാണ് വാക്നിനില്‍ നാനോ പാര്‍ട്ടിക്കിളുകള്‍ അടങ്ങിയിട്ടുണ്ടെന്നത്. ഈ പാര്‍ട്ടിക്കിളുകള്‍ക്ക് നാനോ കമ്പ്യൂട്ടറുകളെ വഹിക്കാന്‍ സാധിക്കുമെന്നും വ്യാപകമായ വീഡിയോ പ്രചാരണത്തില്‍ പറയുന്നു. എംആര്‍എന്‍എ വാക്സിനിലെ ഘടകങ്ങള്‍ വേര്‍പിരിയാതിരിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്നാണ് പ്രചാരണം അവകാശപ്പെടുന്നത്. ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് നിര്‍മ്മിച്ച വാക്സിനിലെ ഘടകങ്ങള്‍ വിശദമാക്കുന്നു എന്നാണ് വീഡിയോ പ്രചാരണം അവകാശപ്പെടുന്നത്. കൊവിഡ് 19 സംബന്ധിയായ ഗൂഡാലോചനയില്‍ ബില്‍ഗേറ്റ്സിന് വരെ പങ്കുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
undefined
എന്നാല്‍ പ്രചാരണം വ്യാജമാണെന്ന് ഗ്രിഫിത്ത് സര്‍വ്വകലാശാലയിലെ വിദഗ്ധര്‍ വിശദമാക്കിയതെന്നാണ് വസ്തുതാ പരിശോധക വെബാസൈറ്റായ ബൂം ലൈവ് വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത്തരം സംവിധാനമോ സാങ്കേതികത്വമോ വാക്സിനില്‍ ഉപയോഗിച്ചിട്ടില്ലെന്ന് വാക്സിന്‍ വിദഗ്ധര്‍ പറയുന്നു. കൊഴുപ്പില്‍ നിന്നുള്ള നാനോപാര്‍ട്ടിക്കിളുകളാണ് വാക്സിനില്‍ ഉള്ളത്. മനുഷ്യശരീരത്തിലേക്ക് വാക്സിനെ ശരിയായ രൂപത്തില്‍ എത്തിക്കാന്‍ വേണ്ടിയാണ് ഇവയെന്നും വിദഗ്ധര്‍ പറയുന്നു. വാക്സിനുകളില്‍ ഉപയോഗിക്കുന്ന നാനോപാര്‍ട്ടിക്കിളുകളുടെ നിര്‍മ്മാണത്തേക്കുറിച്ചും വിദഗ്ധര്‍ വിശദമാക്കുന്നുണ്ട്.
കൊവിഡ് വാക്സിനില്‍ നാനോ കമ്പ്യൂട്ടറുകളെ ഒളിപ്പിക്കാവുന്ന നാനോ പാര്‍ട്ടിക്കിളുകള്‍ അടങ്ങിയിട്ടുണ്ടെന്ന നിലയിലെ പ്രചാരണം വ്യാജമാണ്.