തൊഴിൽരഹിതനാണോ, ഫോൺ വഴി ദിവസവും 2000 വരെ സമ്പാദിക്കാം; പദ്ധതി സത്യമോ?

By Web Team  |  First Published Oct 12, 2020, 7:38 PM IST

പ്രധാനമന്ത്രിയുടെ പേരില്‍ രോജ്ഗാര്‍ യോജന എന്ന പേരില്‍ വ്യാപകമായി തൊഴില്‍  അവസരം ഒരുങ്ങുന്നുവെന്നാണ് പ്രചാരണം.


'രാജ്യത്തെ തൊഴിലില്ലാത്തവര്‍ക്ക് വീട്ടിലിരുന്ന് മൊബൈല്‍ ഫോണിലൂടെ ദിവസവും ആയിരം മുതല്‍ രണ്ടായിരം രൂപ വരെ സമ്പാദിക്കാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നു'. ലോക്ഡൌണിന് പിന്നാലെ രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം വ്യാപകമായി വര്‍ധിച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ സന്ദേശം. പ്രധാനമന്ത്രിയുടെ പേരില്‍ രോജ്ഗാര്‍ യോജന എന്ന പേരിലാണ് വ്യാപകമായി തൊഴില്‍  അവസരം ഒരുങ്ങുന്നുവെന്നാണ് പ്രചാരണം.

സ്വന്തമായി മൊബൈല്‍ ഫോണുള്ള ആര്‍ക്കും പദ്ധതിയില്‍ ഭാഗമാകാമെന്നും വീട്ടിലിരുന്ന് തന്നെ ജോലിയെടുക്കാമെന്നതുമാണ് പദ്ധതിയുടെ മികവായി പ്രചാരണത്തില്‍ അവകാശപ്പെടുന്നത്. നവരാത്രി സീസണ്‍ കണക്കിലെടുത്താണ് പദ്ധതിയെന്നും ഒക്ടോബര്‍ 20 വരെയാണ് പദ്ധതി പ്രകാരം ആളുകളെ എടുക്കുന്നതെന്നും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കും അടക്കമാണ് പ്രചാരണം.

Latest Videos

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് പിഐബിയുടെ വസ്തുതാ പരിശോധക  വിഭാഗം വിശദമാക്കുന്നത്. 'രാജ്യത്തെ തൊഴിലില്ലാത്തവര്‍ക്ക് വീട്ടിലിരുന്ന് മൊബൈല്‍ ഫോണിലൂടെ ദിവസവും ആയിരം മുതല്‍ രണ്ടായിരം രൂപ വരെ സമ്പാദിക്കാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നു' എന്ന പ്രചാരണം വ്യാജമാണ്. 

click me!