അങ്ങനെ അതുമെത്തി, 50 രൂപയ്‌ക്ക് ചാണക ജ്യൂസ്; വീഡിയോയ്‌ക്ക് പിന്നിലെ രഹസ്യം- Fact Check

By Web Team  |  First Published Oct 11, 2023, 9:32 AM IST

കേള്‍ക്കുമ്പോള്‍ ആളുകള്‍ മൂക്കത്ത് വിരല്‍ വയ്‌ക്കുമെങ്കിലും ഒരു ജ്യൂസ് തയ്യാറാക്കുന്നതിന്‍റെയും അത് ആളുകള്‍ ആസ്വദിച്ച് കുടിക്കുന്നതിന്‍റേയും വീഡിയോ സഹിതമാണ് പ്രചാരണം


50 രൂപയ്ക്ക് ചാണക ജ്യൂസ് വിപണിയിലെത്തിയോ? സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കിലാണ് ചാണക ജ്യൂസിനെ കുറിച്ച് നിരവധി പോസ്റ്റുകളുള്ളത്. കേള്‍ക്കുമ്പോള്‍ ആളുകള്‍ മൂക്കത്ത് വിരല്‍ വയ്‌ക്കുമെങ്കിലും ഒരു ജ്യൂസ് തയ്യാറാക്കുന്നതിന്‍റെയും അത് ആളുകള്‍ ആസ്വദിച്ച് കുടിക്കുന്നതിന്‍റേയും വീഡിയോ സഹിതമാണ് പ്രചാരണം. സത്യം തന്നെയോ ഈ ജ്യൂസും വീഡിയോയും. 

പ്രചാരണം

Latest Videos

'ചാണക ജ്യൂസ്‌ 50 രൂപ... നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതി ആലോചിച്ചു നോക്കുമ്പോൾ ഇനി എന്തൊക്കെ വിസർജനം വിപണിയിൽ ലഭ്യമാകുമെന്ന് കണ്ടറിയാം... രാജ്യം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുത്തിക്കുന്നതിന്‍റെ നേർക്കാഴ്ച'- എന്നാണ് ഫേസ്‌ബുക്കില്‍ 2023 സെപ്റ്റംബര്‍ 23-ാം തിയതി സൈതലവി പിവി എന്നയാളുടെ പോസ്റ്റ്. ചാണകത്തിന്‍റെ നിറമുള്ള അരച്ച പരുവത്തിലുള്ള എന്തോ ഉരുളകളാക്കുന്നതും അതുപയോഗിച്ച് ജ്യൂസുണ്ടാക്കി ആളുകള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ

സമാന വീഡിയോ മറ്റ് നിരവധി പേരും ഫേസ്‌ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത് കാണാം. 'ഡിജിറ്റല്‍ ഇന്ത്യ, ചാണക ജ്യൂസ് 50 രൂപാ' എന്ന തലക്കെട്ടോടെയാണ് രാജു മറ്റത്തില്‍ എന്നയാളുടെ ഫേസ്‌ബുക്ക് പോസ്റ്റ്. 'ചാണക ജ്യൂസ് വിപണിയില്‍. ഇന്ത്യാ രാജ്യം പുരോഗതിയില്‍ നിന്നും അധോഗതിയിലേക്ക് കൂപ്പ് കുത്തുന്ന ദയനീയ കാഴ്ച്ച' എന്ന കുറിപ്പോടെ ഷാജി പിഡിപി എന്നയാള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഫേസ്‌ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

പോസ്റ്റുകളില്‍ പറയുന്നതുപോലെ 50 രൂപയ്‌ക്ക് ചാണക ജ്യൂസ് വിപണിയിലെത്തിയിട്ടുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക് ടീം ഇക്കാര്യം പരിശോധിച്ചു. വീഡിയോ സൂക്ഷ്‌മമായി നോക്കിയപ്പോള്‍ YourBrownFoodie എന്ന വാട്ടര്‍‌മാര്‍ക്ക് കാണാനായി. ഈ കീവേഡ് ഫേസ്ബുക്കില്‍ പരിശോധിച്ചപ്പോള്‍ ഒരു ഫുഡ് വ്ലോഗറുടെ പേജിലേക്കാണ് എത്തിയത്. ഈ പേജ് പരിശോധിച്ചപ്പോള്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ 2023 മെയ് ഒന്നാം തിയതി ഈ പേജില്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളതാണ് എന്ന് കണ്ടെത്താനായി. മഥുരയിലെ ഒരു ഭാംഗ് കടയില്‍ നിന്നുള്ള വീഡിയോ എന്ന ടൈറ്റിലാണ് ദൃശ്യം എഫ്‌ബിയില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോ അതിനാല്‍ ചാണക ജ്യൂസ് അല്ല എന്നുറപ്പിക്കാം.

ഒറിജിനല്‍ വീഡിയോ

Read more: തുടരെ തുടരെ തലയ്ക്കടി, വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; സംഭവം കല്ലടി സ്‌കൂളിലോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!