വീഡിയോയ്‌ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് പ്രശ്‌നങ്ങളുമായി അകന്ന ബന്ധം പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ശക്തമായിരിക്കേ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പലസ്‌തീന്‍ അനുകൂല റാലികള്‍ നടന്നിരുന്നു. ഗാസയിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ളതായിരുന്നു ഈ പ്രതിഷേധ പരിപാടികളെല്ലാം. ഇത്തരത്തില്‍ യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സിലും വന്‍ പലസ്‌തീന്‍ അനുകൂല റാലി നടന്നോ, അതും 10 ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട്? സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന യുടെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
undefined
പലസ്‌തീന് പിന്തുണയുമായി ഫ്രാന്‍സില്‍ 10 ലക്ഷത്തിലധികം പേരുടെ പ്രതിഷേധം നടന്നു എന്ന കുറിപ്പോടെയാണ് പലസ്‌തീന്‍ ടൈംസ് എന്ന മാധ്യമം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീഡിയോ പങ്കുവെച്ചത്. നിരത്തിലൂടെ നടന്നുനീങ്ങുന്ന ആയിരക്കണക്കിന് മനുഷ്യരെയും സമീപത്തുള്ള കൂറ്റന്‍ കെട്ടിടങ്ങളും വീഡിയോയില്‍ കാണാം. 2023 ഒക്ടോബര്‍ 29ന് പങ്കുവെച്ചിട്ടുള്ള ഈ ട്വീറ്റില്‍ പലസ്‌തീന്‍ അനുകൂല ഹാഷ്‌ടാഗുകള്‍ നിരവധി കാണാം. ഒന്നര ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ ഇതിനകം കണ്ടത്. സമാന വീഡിയോ മറ്റ് നിരവധി ആളുകളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
Massive Pro-Palestine protest in France after Macron Outlawed demonstrations for Palestine! pic.twitter.com/GeObYXpPAr
— Shashank Singh (@RccShashank)വസ്‌തുത
എന്നാല്‍ ഈ വീഡിയോയ്‌ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് പ്രശ്‌നങ്ങളുമായി അകന്ന ബന്ധം പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. 2023 ഒക്ടോബര്‍ ഏഴാം തിയതിയാണ് പുതിയ ഇസ്രയേല്‍-ഹമാസ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ഇതിന് ഒരു ദിവസം മുന്നേ ഒക്ടോബര്‍ ആറിന് ഇതേ വീഡിയോ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്‌തിരിക്കുന്നത് കാണാം. ഇതില്‍ ബ്രസീലിയന്‍ ഫുട്ബോള്‍ ക്ലബായ പാല്‍മിറാസിന്‍റെ ആരാധകരുടെ ദൃശ്യമാണിത് എന്ന സൂചന നല്‍കിയിട്ടുണ്ട്.
só de todas as festas que vem acontecendo
já prova que a LIBERTADORES É MUITO MAIS FODA QUE A CHAMPIONS LEAGUE
OLHA O QUE A TORCIDA DO PALMEIRAS TÁ FAZENDO IRMÃO
🎥 pic.twitter.com/cqbIfrvJ43
കോപ്പ ലിബെര്‍ടഡോറസില്‍ പാല്‍മിറാസിന്‍റെ സെമി ഫൈനല്‍ മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിലേക്ക് ക്ലബിന്‍റെ ആരാധകര്‍ എത്തുന്ന വീഡിയോയാണ് ഫ്രാന്‍സിലെ പലസ്‌തീന്‍ അനുകൂല റാലി എന്ന തലക്കെട്ടില്‍ പ്രചരിക്കുന്നത്.
Read more: 'കൈയില്‍ പതാകയുമായി ലിയോണല്‍ മെസി', ഇസ്രയേലിന് ഗോട്ടിന്‍റെ പരസ്യ പിന്തുണ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം