COVID-Omicron XBB വേരിയന്റ് ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് കൂടുതൽ ശക്തവും മരണനിരക്ക് കൂടുതലുള്ളതുമാണെന്നാണ് മലയാളത്തിലുള്ള വൈറല്‍ സന്ദേശത്തില്‍ പറയുന്നത്
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു സന്ദേശം വ്യാപകം. 'COVID-Omicron XBB' വേരിയന്‍റ് ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് കൂടുതൽ ശക്തവും മരണനിരക്ക് കൂടുതലുള്ളതുമാണെന്നാണ് മലയാളത്തിലുള്ള വൈറല്‍ സന്ദേശത്തില്‍ പറയുന്നത്. COVID-Omicron XBB വേരിയന്റ് കണ്ടുപിടിക്കാന്‍ പ്രയാസമാണെന്നും ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും സന്ദേശത്തില്‍ പറയുന്നു. ഈ സന്ദേശം ആളുകളെ ആശങ്കയിലാക്കുന്ന സാഹചര്യത്തില്‍ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.
പ്രചാരണം
undefined
C S Rajesh Kuzhiyadiyil എന്ന ഫേസ്‌ബുക്ക് യൂസര്‍ 2023 ഡിസംബര്‍ 19ന് പോസ്റ്റ് ചെയ്‌ത സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ ചുവടെ.
'ജാഗ്രത
കൊറോണ വൈറസിന്റെ പുതിയ COVID-Omicron XBB വേരിയന്റ് വ്യത്യസ്തവും മാരകവും ശരിയായി കണ്ടുപിടിക്കാൻ എളുപ്പമല്ലാത്തതുമാണ് കാരണം എല്ലാവരും മാസ്ക് ധരിക്കാൻ നിർദ്ദേശിക്കുന്നു:-
COVID-Omicron XBB എന്ന പുതിയ വൈറസിന്റെ ലക്ഷണങ്ങൾ ഇപ്രകാരമാണ്:-
1. ചുമ ഇല്ല.
2. പനി ഇല്ല.
ഒരുപാട് ഉണ്ടാകും :-
3. സന്ധി വേദന.
4. തലവേദന.
5. കഴുത്ത് വേദന.
6. മുകളിലെ നടുവേദന.
7. ന്യുമോണിയ.
8. പൊതുവെ വിശപ്പില്ല.
തീർച്ചയായും, COVID-Omicron XBB ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് കൂടുതൽ വൈറസ് ഉള്ളതും മരണനിരക്ക് കൂടുതലുള്ളതുമാണ്.
ഈ അവസ്ഥ അതീവ തീവ്രതയിലെത്താൻ കുറച്ച് സമയമെടുക്കും, ചിലപ്പോൾ വ്യക്തമായ ലക്ഷണങ്ങളില്ലാതെ.
നമുക്ക് കൂടുതൽ ശ്രദ്ധിക്കാം!
ഇത്തരത്തിലുള്ള വൈറസ് നാസോഫറിംഗൽ പ്രദേശത്ത് വസിക്കുന്നില്ല, താരതമ്യേന ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്വാസകോശങ്ങളെ നേരിട്ട് ബാധിക്കുന്നു, അതായത് "വിൻഡോ".
Covid Omicron XBB രോഗനിർണയം നടത്തിയ നിരവധി രോഗികളെ ഒടുവിൽ പനിയും വേദനയും ഇല്ലെന്ന് തരംതിരിച്ചു, എന്നാൽ എക്സ്-റേ ഫലങ്ങൾ നേരിയ നെഞ്ച് ന്യുമോണിയ കാണിച്ചു.
മൂക്കിലെ സ്വാബ് പരിശോധനകൾ COVID-Omicron XBB-യ്‌ക്ക് പലപ്പോഴും നെഗറ്റീവ് ഫലങ്ങൾ നൽകുന്നു, കൂടാതെ തെറ്റായ നെഗറ്റീവ് ഫലങ്ങൾ നൽകുന്ന നാസോഫറിംഗിയൽ ടെസ്റ്റുകളുടെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനർത്ഥം വൈറസ് സമൂഹത്തിൽ വ്യാപിക്കുകയും ശ്വാസകോശങ്ങളെ നേരിട്ട് ബാധിക്കുകയും വൈറൽ ന്യുമോണിയയ്ക്ക് കാരണമാവുകയും അത് കടുത്ത ശ്വസന സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും.
Covid-Omicron XBB വളരെ സാംക്രമികവും വളരെ മാരകവും മാരകവുമാണെന്ന് ഇത് വിശദീകരിക്കുന്നു.
ദയവായി ശ്രദ്ധിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, തുറസ്സായ സ്ഥലങ്ങളിൽ പോലും 1.5 മീറ്റർ അകലം പാലിക്കുക, രണ്ട് ലെയർ മാസ്ക് ധരിക്കുക, അനുയോജ്യമായ മാസ്ക് ഉപയോഗിക്കുക, എല്ലാവർക്കും രോഗലക്ഷണമില്ലെങ്കിൽ (ചുമയോ തുമ്മലോ അല്ല) കൈകൾ ഇടയ്ക്കിടെ കഴുകുക.
കൊവിഡ് -19 ന്റെ ആദ്യ തരംഗത്തേക്കാൾ മാരകമാണ് കൊവിഡ് ഒമിക്രൊൺ *"വേവ്"*. അതിനാൽ നമ്മൾ വളരെ ജാഗ്രത പാലിക്കുകയും എല്ലാത്തരം കൊറോണ വൈറസ് മുൻകരുതലുകളും എടുക്കുകയും വേണം.
നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ജാഗ്രതയോടെ ആശയവിനിമയം നടത്തുക.
ഈ വിവരം സ്വയം സൂക്ഷിക്കരുത്, കഴിയുന്നത്ര മറ്റ് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇത് പങ്കിടുക, പ്രത്യേകിച്ച് നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു
വസ്‌തുത
COVID-Omicron XBB വേരിയന്‍റ് സംബന്ധിച്ച് പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം 2022 ഡിസംബര്‍ 22ന് ട്വീറ്റ് ചെയ്‌തിരുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായി. ആരോഗ്യമന്ത്രാലയത്തിന്‍റെ ട്വീറ്റ് ചുവടെ.
This message is circulating in some Whatsapp groups regarding XBB variant of .
The message is and . pic.twitter.com/LAgnaZjCCi
2022ല്‍ ഇംഗ്ലീഷില്‍ പ്രചരിച്ചിരുന്ന സന്ദേശത്തിന്‍റെ മലയാള പരിഭാഷയാണ് ഇപ്പോള്‍ 2023 ഡിസംബറില്‍ കേരളത്തിലെ പുതിയ കൊവിഡ് സാഹചര്യത്തില്‍ പ്രചരിക്കുന്നത്. അതേസമയം COVID-Omicron XBB അല്ല, കേരളത്തില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ സ്ഥിരീകരിച്ചിരിക്കുന്നത് ജെഎന്‍.1 എന്ന കൊവിഡിന്‍റെ ഉപവകഭേദമാണ് എന്നും ഏവരും മനസിലാക്കേണ്ടതാണ്. കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല എന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. കൊവിഡ് സംബന്ധിയായ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യും മുമ്പ് വസ്‌തുതകള്‍ കൃത്യമായി പരിശോധിക്കാന്‍ ശ്രമിക്കേണ്ടതാണ്. ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ശ്രദ്ധിക്കുക.
2022ല്‍ പ്രചരിച്ചിരുന്ന വ്യാജ സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം