ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം

By Web Team  |  First Published May 31, 2024, 2:35 PM IST

വ്യാജ ന്യൂസ് കാര്‍ഡ് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്


തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍റെ പ്രസ്‌താവനയായി ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ചത് എന്ന പേരില്‍ വ്യാജ കാര്‍ഡ് പ്രചരിക്കുന്നു. വടകരയില്‍ കെ കെ ശൈലജ തോറ്റാല്‍ താന്‍ മുടി മൊട്ടയടിച്ച് പാതി മീശ കളയും എന്ന് ഇ.പി. പറഞ്ഞതായാണ് വ്യാജ ന്യൂസ് കാര്‍ഡിലുള്ളത്.

വ്യാജ ന്യൂസ് കാര്‍ഡിന്‍റെ സ്‌ക്രീന്‍ഷോട്ടുകള്‍ ചുവടെ 

Latest Videos

undefined

എന്നാല്‍ ഇങ്ങനെയൊരു ന്യൂസ് കാര്‍ഡ് 2024 മെയ് 29 എന്നല്ല. ഒരു ദിവസവും ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിക്കുകയോ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയോ ചെയ്‌തിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെതായി പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണ്. കാര്‍ഡില്‍ കാണുന്ന ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റെത് അല്ല. വ്യാജ ന്യൂസ് കാര്‍ഡ് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. 

Read more: പെപ് ഗ്വാർഡിയോള ഹസ്‌തദാനം നല്‍കാതിരുന്നത് ഇസ്രയേല്‍ പ്രതിനിധിക്കോ, യാഥാര്‍ഥ്യം എന്ത്? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!