മോദി ഭക്ഷണം വിളമ്പി നല്‍കാനായി കയ്യില്‍ പിടിച്ചിരിക്കുന്ന ബക്കറ്റ് കാലിയാണെന്നാണ് പ്രചാരണം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കമ്യൂണിറ്റി കിച്ചണില്‍ ഭക്ഷണം വിളമ്പി നല്‍കിയതായി വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബിഹാറിലെ പാറ്റ്‌നയിലുള്ള തഖത് ശ്രീ ഹരിമന്ദിര്‍ ജി പാറ്റ്‌ന സാഹിബ് ഗുരുദ്വാരയിലെ തീര്‍ഥാടകര്‍ക്കാണ് പ്രധാനമന്ത്രി ഭക്ഷണം വിളമ്പി നല്‍കിയത്. എന്നാല്‍ മോദി ഭക്ഷണം വിളമ്പി നല്‍കാനായി കയ്യിലെടുത്തിരുന്ന ബക്കറ്റ് കാലിയാണെന്നും അതില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നുമുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിന്‍റെ വസ്തുത എന്താണ്?
പ്രചാരണം
undefined
'ബിഗ് ബ്രേക്കിംഗ്- നരേന്ദ്ര മോദി തുറന്നുകാട്ടപ്പെടുന്നു. നരേന്ദ്ര മോദി സേവനം ചെയ്യുകയല്ല. പഞ്ചാബിലെ വരുന്ന ലോക്‌സഭ തെരഞ്ഞടുപ്പിനായി അദേഹം ഫോട്ടോഷൂട്ട് നടത്തുകയാണ്. മോദി ഭക്ഷണം വിളമ്പുന്നത് ശ്രദ്ധിച്ചാല്‍, അദേഹത്തിന്‍റെ കയ്യിലെ ബക്കറ്റിലോ കഴിക്കാനായി ക്യൂവില്‍ ഇരിക്കുന്നവരുടെ പാത്രങ്ങളിലോ ഭക്ഷണം കാണാനാവുന്നില്ല'- എന്നുമുള്ള കുറിപ്പോടെയാണ് ചിത്രം എക്‌സില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റ് ചെയ്തിരിക്കുന്നത്.
BIG BREAKING ➖ Narendra Modi exposed ⚡⚡
Narendra Modi isn't doing langar seva , he's doing a photo shoot for the coming Lok Sabha Elections in Punjab.
Observe minutely Modi is Serving Food but there is no food in Plate of guests before or after the people sitting in the queu pic.twitter.com/2vqQBrE8qg
വസ്‌തുതാ പരിശോധന
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദ്വാരയിലെത്തി ഭക്ഷണം വിളമ്പിയതായുള്ള വാര്‍ത്ത പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതാണ്. മോദി ഭക്ഷണം വിളമ്പുന്നതിന്‍റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ 2024 മെയ് 13-ാം തിയതി ട്വീറ്റ് ചെയ്‌തിരുന്നു. മോദിയുടെ കയ്യിലുള്ള ബക്കറ്റ് കാലിയല്ലെന്നും അതില്‍ ഭക്ഷണപദാര്‍ഥം എന്തോ ഉണ്ടായിരുന്നുവെന്നും ദൃശ്യങ്ങളില്‍ കാണാം. പ്രധാനമന്ത്രി അത് വിശ്വാസികള്‍ക്ക് അവിടെ വച്ച് വിളമ്പി നല്‍കുന്നുമുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
| PM Narendra Modi serves langar at Gurudwara Patna Sahib in Patna, Bihar pic.twitter.com/FWBdcj40Fe
— ANI (@ANI)നിഗമനം
പ്രധാനമന്ത്രി നരേന്ദ്ര മോദി കാലിയായ ബക്കറ്റില്‍ നിന്ന് ഭക്ഷണം വിളമ്പുന്നതായി കാണിച്ച് അഭിനയിക്കുകയായിരുന്നു എന്ന പ്രചാരണം കള്ളമാണ്. മോദിയുടെ കയ്യിലിരിക്കുന്ന ബക്കറ്റില്‍ ഭക്ഷണുണ്ടായിരുന്നുവെന്നും അത് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് വിളമ്പി നല്‍കിയെന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
Read more: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞോ? സത്യമിത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം