'ആഫ്രിക്കന്‍ കുട്ടിയെ നഗ്നയാക്കി ദേഹത്ത് മൂത്രമൊഴിച്ച് ഫ്രഞ്ചുകാര്‍'; വീഡിയോ കണ്ട് ഞെട്ടി ലോകം, സത്യമെന്ത്?

By Web Team  |  First Published Sep 9, 2023, 5:09 PM IST

പൂര്‍ണമായും നഗ്നയാപ്പെട്ട കുട്ടിയെ തല നിലത്ത് മുട്ടിച്ചുള്ള രീതിയില്‍ നിലത്ത് കിടത്തിയിരിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്


സാമൂഹ്യമാധ്യമമായ എക്‌സില്‍(ട്വിറ്റര്‍) പ്രചരിക്കുന്ന ഒരു വീഡിയോ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പൂര്‍ണനഗ്‌നയായ ഒരു ആഫ്രിക്കന്‍ കുട്ടിയുടെ മേല്‍ ഫ്രഞ്ചുകാരായ മൂന്നാളുകള്‍ മൂത്രമൊഴിക്കുന്നതാണ് വീഡിയോയില്‍ എന്നാണ് ട്വീറ്റില്‍ പറയുന്നത്. വീഡിയോ എക്‌സില്‍ പ്രത്യക്ഷപ്പെട്ടതോടെ വലിയ വിവാദമായി. വീഡിയോയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഈ വീഡിയോയ്‌ക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നാണ് ദൃശ്യം കണ്ടയാളുകളെല്ലാം കമന്‍റായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്താണ് വിവാദമായിരിക്കുന്ന വീഡിയോയുടെ വസ്‌തുത?

പ്രചാരണം

Latest Videos

undefined

പൂര്‍ണമായും നഗ്നയാക്കപ്പെട്ട കുട്ടിയെ തല നിലത്ത് മുട്ടിച്ചുള്ള രീതിയില്‍ നിലത്ത് കിടത്തിയിരിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ഈ കുട്ടിയുടെ ദേഹത്തേക്ക് രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും മൂത്രമൊഴിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ചുറ്റുമുറ്റ മറ്റാളുകള്‍ ഇത് കണ്ട് യാതൊരു ഞെട്ടലുമില്ലാതെ നില്‍ക്കുന്നു. ചിലര്‍ നോക്കി ചിരിക്കുന്നുമുണ്ട്. മാത്രമല്ല, അവരാരും ഈ നീചപ്രവര്‍ത്തി ചെയ്യുന്നവരെ തടയാനോ അപമാനത്തില്‍ നിന്ന് കുട്ടിയെ രക്ഷിക്കാനോ ശ്രമിക്കുന്നില്ല. ഒരു ഫ്രഞ്ച് ഗ്രാമത്തില്‍ വച്ചാണ് ഈ സംഭവം നടന്നത് എന്നാണ് വീഡിയോ പങ്കുവെച്ചുള്ള ട്വീറ്റില്‍ പറയുന്നത്.  21-ാം നൂറ്റാണ്ടിലെ ഏറ്റവും മോശം പ്രവര്‍ത്തിയെന്നാണ് ഈ സംഭവത്തെ ട്വീറ്റില്‍ വിശേഷിപ്പിക്കുന്നത്. 

വസ്‌തുത

ട്വീറ്റില്‍ പറയുന്നത് പോലെയല്ല ഈ വീഡിയോയുടെ വസ്‌തുത എന്നാണ് ഫാക്ട് ചെക്ക് വെബ്‌സൈറ്റുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രസീലിലെ സാവോപോളോയില്‍ 2013ല്‍ നടന്നൊരു സ്റ്റേജ് പരിപാടിയില്‍ നിന്നുള്ള ദൃശ്യമാണിത്. ഈ വീഡിയോയുടെ പൂര്‍ണരൂപം 2016ല്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തിട്ടുള്ളതായി കാണാം. വീഡിയോയില്‍ കാണുന്ന കറുത്ത വര്‍ഗക്കാരിയായ കുട്ടി മെയ്‌ക്കപ്പ് അണിഞ്ഞ കലാകാരിയാണ്. ഗ്വാട്ടിമാലയില്‍ നിന്നുള്ളവരാണ് ഇവര്‍ എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്തായാലും വീഡിയോ യഥാര്‍ഥ സംഭവമല്ല എന്നതില്‍ ആശ്വസിക്കാം. എങ്കിലും ഇത്തരമൊരു നീചകൃത്യത്തിന്‍റെ ദൃശ്യാവിഷ്‌കാരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കണമായിരുന്നോ എന്ന ചോദ്യം അവശേഷിക്കുകയാണ്. 

Read more: മൊറോക്കോ ഭൂകമ്പം: തരിപ്പണമായി കൂറ്റന്‍ കെട്ടിടം, ആളുകളുടെ നിലവിളി, കൂട്ടക്കരച്ചില്‍; വീഡിയോ ഷെയര്‍ ചെയ്യല്ലേ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!