ഇത്ര വലിപ്പമുള്ള അനാക്കോണ്ടയോ? ഭൂമി തുരന്നുവന്ന് അതിഭീമന്‍! വീഡിയോ കണ്ട് ഞെട്ടി ആളുകള്‍- Fact Check

By Web Team  |  First Published Sep 26, 2023, 9:05 AM IST

അമേസിംഗ് സീന്‍ എന്ന തലക്കെട്ടോടെയാണ് ഫണ്ണി കോമഡി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടില്‍ നിന്ന് റീല്‍സ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്


ഇത്രയും വലിയ പാമ്പിനെ നമ്മള്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുണ്ടാവാന്‍ സാധ്യതയുള്ളൂ. തുരങ്കങ്ങള്‍ നിര്‍മിക്കുന്ന ഭീമന്‍ യന്ത്രങ്ങള്‍ പോലെ ചുറ്റിപ്പിണര്‍ന്ന് കറങ്ങുകയാണ് ഈ പാമ്പ്. അനാക്കോണ്ട പാമ്പുകളെ ഓര്‍മ്മിപ്പിക്കുന്ന ദൃശ്യം. ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയിലെ അതിഭീമാകാരന്‍ പാമ്പിന്‍റെ ദൃശ്യം സത്യം തന്നെയോ? 

പ്രചാരണം

Latest Videos

undefined

അമേസിംഗ് സീന്‍ എന്ന തലക്കെട്ടോടെയാണ് ഫണ്ണി കോമഡി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടില്‍ നിന്ന് റീല്‍സ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. സ്നേക്ക്, ട്രെന്‍ഡിംഗ്, ആനിമല്‍ തുടങ്ങിയ ഹാഷ്‌ടാഗുകളും ഇതിനൊപ്പമുണ്ട്. ഭൂമിയെ തുരന്നുവരുന്ന ഭീമാകാരന്‍ പാമ്പും ആളുകള്‍ ഇത് നോക്കിനില്‍ക്കുന്നതുമാണ് വീഡിയോയില്‍. പാമ്പ് ഇഴഞ്ഞുവരുന്ന മണ്‍കൂനയ്‌ക്ക് മീതെ ഒരു ടിപ്പറും നിരവധി ആളുകളേയും കാണാം. എന്താണ് ഈ വീഡിയോ എന്ന് ചോദിച്ച് ദൃശ്യത്തിന് താഴെ കമന്‍റുകള്‍ വന്നിരിക്കുന്നത് കാണാം. വളരെ മോശം എഡിറ്റിംഗാണിത് എന്ന് പലരും സൂചിപ്പിച്ചിട്ടുമുണ്ട്. അതിനാല്‍ വീഡിയോയുടെ വസ്‌തുത പരിശോധിക്കാം. 

വസ്‌തുത

പ്രചരിക്കുന്ന വീഡിയോ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് നിര്‍മിച്ചതാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ വ്യക്തമായി. ചുറ്റിപ്പിണര്‍ന്ന പാമ്പ് ചലിക്കുമ്പോഴും ചുറ്റുമുള്ള ആളുകള്‍ നിശ്ചലമാണ് എന്നതാണ് ഒരു കാരണം. പാമ്പിന്‍റെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തപ്പോള്‍ മാഞ്ഞുപോയിട്ടുണ്ട് എന്നത് മറ്റൊരു കാരണം. മണ്ണ് നിക്ഷേപിക്കുന്ന ഏതോ ഒരു സ്ഥലത്തിന്‍റെ ചിത്രത്തിലേക്ക് പാമ്പിന്‍റെ വീഡിയോ എഡിറ്റ് ചെയ്‌തുചേര്‍ത്താണ് ദൃശ്യം നിര്‍മിച്ചിരിക്കുന്നത്. മണ്ണും മാലിന്യങ്ങളും നിക്ഷേപിക്കുന്നയിടങ്ങളില്‍ ഭാഗ്യം തേടി തിരച്ചിലിനെത്തുന്ന മനുഷ്യരാണ് ചിത്രത്തിലുള്ളത് എന്നാണ് അനുമാനിക്കേണ്ടത്. എന്തായാലും പ്രചരിക്കുന്ന വീഡിയോ സത്യമല്ല എന്ന് വ്യക്തം. 

Read more: നിപ ആശങ്ക കുറഞ്ഞു, പക്ഷേ വ്യാജ പ്രചാരണം കുറയുന്നില്ല; ആ പ്രചാരണത്തിന്‍റെ സത്യമറിയാം- Fact Check

click me!