നിറയെ കിടക്കകളുള്ള ഒരു ആശുപത്രി വാര്‍ഡ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതാണ് ചിത്രത്തില്‍
പാറ്റ്‌ന: രാജ്യത്ത് കൊവിഡ് 19 പ്രതിസന്ധി അനുദിനം വര്‍ധിക്കുകയാണ്. ഇതിനിടെയാണ് ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രളയഭീഷണി നേരിടുന്നത്. കൊവിഡ് പ്രതിരോധത്തിന് വലിയ വെല്ലുവിളിയായിരിക്കുകയാണ് തകര്‍ത്ത് പെയ്യുന്ന മഴ. ബിഹാറിലെ ദുര്‍ഘടം സൂചിപ്പിക്കുന്നതാണോ പുറത്തുവന്നിരിക്കുന്ന ഈ ചിത്രം.
പ്രചാരണം ഇങ്ങനെ
undefined
നിറയെ കിടക്കകളുള്ള ഒരു ആശുപത്രി വാര്‍ഡ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതാണ് ചിത്രത്തില്‍. ബിഹാറില്‍ കൊവിഡ് രോഗികളെ ഇത്രത്തോളം മോശമായാണ് ചികില്‍സിക്കുന്നത് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. ട്വിറ്ററില്‍ നിരവധി അക്കൗണ്ടുകളില്‍ ഈ ചിത്രം പ്രചരിക്കുന്നതായി കാണാം.
വസ്‌തുത
പ്രളയഭീഷണി നേരിടുന്ന ബിഹാറില്‍ നിന്നുള്ളതല്ല, ഹൈദരാബാദിലേതാണ് ഈ ചിത്രം എന്നതാണ് സത്യം. മഴമൂലം ഹൈദരാബാദിലെ ഒസ്‌മാനിയ ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറിയതിന്‍റെ ചിത്രമാണ് ഇത്. ഈ വാര്‍ത്തയും ചിത്രവും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ജൂലൈ 15ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് അഴുക്കുവെള്ളം ഐസിയു അടക്കം ആറ് വാര്‍ഡുകളിലേക്ക് ഇരച്ചുകയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനമായ ബിഹാര്‍ പ്രളയഭീഷണി നേരിടുകയാണ് എന്നത് വാസ്‌തവമാണ്. എഎന്‍ഐ അടക്കമുള്ള വാര്‍ത്താ ഏജന്‍സികളും ദേശീയ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബിഹാറിലെ കൊവിഡ്-പ്രളയ പ്രതിസന്ധിയെ കൂട്ടിക്കെട്ടി വ്യാജ പ്രചാരണമുണ്ടായത്.
നിഗമനം
ഒരേസമയം കൊവിഡ്-പ്രളയ പ്രതിസന്ധി നേരിടുന്ന ബിഹാറിന്‍റെ നേര്‍ക്കാഴ്‌ച എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഹൈദരാബാദില്‍ നിന്നുള്ളതാണ്. എന്നാല്‍, ബിഹാര്‍ ഇരു പ്രതിസന്ധികളെയും ഇപ്പോള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്നത് സത്യമാണ്.
കാണാം ഫാക്‌ട് ചെക്ക് വീഡിയോ
'പ്രവാസികളെ ഇതിലേ ഇതിലേ'; കാസര്‍കോട് 2000 രൂപ നിരക്കില്‍ കൊവിഡ് ടെസ്റ്റ് എന്ന് വ്യാജ പ്രചാരണം
മൂന്ന് കണ്ണുകളുമായി ജനിച്ച കുട്ടി; ലോകത്തെ അത്ഭുതപ്പെടുത്തിയ വീഡിയോയ്‌ക്ക് പിന്നിലെ കള്ളം പൊളിഞ്ഞു
കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയിച്ചോ റഷ്യ? ലോകത്തിന് ആശ്വാസം പകര്‍ന്ന വാര്‍ത്തയ്‌ക്ക് പിന്നില്‍