തന്‍റെ മകൾക്ക് വാക്‌സിൻ നൽകിയതായി പൂചിൻ പറഞ്ഞിരുന്നു. ഒരു പെണ്‍കുട്ടി വാക്‌സിന്‍ സ്വീകരിക്കുന്ന വീഡിയോ ഇതിന് പിന്നാലെ പുറത്തുവന്നു.
മോസ്‌കോ: ലോകത്തിലെ ആദ്യ കൊവിഡ് 19 വാക്‌സിൻ വികസിപ്പിച്ചതായി റഷ്യ അവകാശപ്പെട്ട ദിനമാണിന്ന്. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്‌സിന്‍ വിജയകരമാണെന്ന് പ്രസിഡന്‍റ് വ്ളാദിമർ പൂചിനാണ് ലോകത്തെ അറിയിച്ചത്. തന്‍റെ മകൾക്ക് വാക്‌സിൻ നൽകിയതായും പൂചിൻ പറഞ്ഞിരുന്നു. ഒരു പെണ്‍കുട്ടി വാക്‌സിന്‍ സ്വീകരിക്കുന്ന വീഡിയോ ഇതിന് പിന്നാലെ പുറത്തുവന്നു. വീഡിയോയിലുള്ളത് പൂചിന്‍റെ മകള്‍ തന്നയോ?
പ്രചാരണം
undefined
'റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പൂചിന്‍റെ മകള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു'- എന്ന കുറിപ്പോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിക്കുന്നത്. പെണ്‍കുട്ടിയെ ഡോക്‌ടര്‍ പരിശോധിക്കുന്നതും കുത്തുവയ്‌പ് എടുക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഷെയര്‍ ചെയ്യുന്നതിനൊപ്പം പൂചിനെയും മകളെയും അഭിനന്ദിക്കുകയാണ് പലരും.
വസ്‌തുത
എന്നാല്‍, വീഡിയോയിലുള്ളത് വാക്‌സിന്‍ സ്വീകരിക്കുന്ന പൂചിന്‍റെ മകളല്ല എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്‌ട് ചെക്കില്‍ വ്യക്തമായി.
വസ്‌തുത പരിശോധന രീതി
പ്രചരിക്കുന്ന വീഡിയോയുടെ ഒരു ഫ്രെയിം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ വ്യക്തമായ കാര്യങ്ങള്‍ ഇങ്ങനെ. ഈ വീഡിയോ റഷ്യന്‍ മാധ്യമമായ RT (റഷ്യ ടുഡേ) ജൂലൈ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കൊപ്പമുള്ളതാണ്. റഷ്യയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമായ അവസാന വളണ്ടിയറും ആശുപത്രി വിട്ടു എന്നാണ് വാര്‍ത്ത.
Covid-19 vaccine created by Russian military is closer to approval after last volunteers discharged from hospital (VIDEO) എന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ. തീയതിയും വ്യക്തമായി കാണാം.
റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റേതാണ് ഈ വീഡിയോ എന്ന് കോപ്പി റെറ്റ് വ്യക്തമാക്കുന്നു.
നിഗമനം
കൊവിഡ് 19 വാക്‌സിന്‍ സ്വീകരിക്കുന്നു എന്ന കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പൂചിന്‍റെ മകള്‍ അല്ല. വാക്‌സിന്‍ പരീക്ഷണത്തിന് വിധേയമായ അവസാന വളണ്ടിയര്‍ ആശുപത്രി വിടുന്ന വീഡിയോയാണ് പൂച്ചിന്‍റെ മകളുടേത് എന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഈ വീഡിയോ പുറത്തുവിട്ടത്.
ജൂൺ 18നാണ് റഷ്യ വാക്‌സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. 38 വളണ്ടിയർമാരിലായിരുന്നു പരീക്ഷണം. ജനുവരിയോടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കും എന്നാണ് പൂചിന്‍ പറയുന്നത്.
ലാന്‍ഡിംഗും അപകടവും വ്യക്തം; പ്രചരിക്കുന്നത് കരിപ്പൂർ വിമാന ദുരന്തത്തിന്‍റെ ദൃശ്യമോ?
'കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബാഗേജ് മോഷ്‌ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍'; പ്രചാരണം വ്യാജം
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...