ഒറ്റത്തവണ ചാര്‍ജ് ചെയ്‌താല്‍ 1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇലക്‌ട്രിക് കാര്‍ ടാറ്റ പുറത്തിറക്കി എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
മുംബൈ: ഇലക്‌ട്രിക് കാര്‍ രംഗത്ത് വിസ്‌മയ നേട്ടം സ്വന്തമാക്കിയോ ടാറ്റ മോട്ടോര്‍സ്. ഒറ്റത്തവണ ചാര്‍ജ് ചെയ്‌താല്‍ 1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇലക്‌ട്രിക് കാര്‍ ടാറ്റ പുറത്തിറക്കി എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാഹനപ്രേമികള്‍ക്ക് സന്തോഷം പകരുന്ന ഈ വാര്‍ത്ത സത്യമാണോ?.
പ്രചാരണം ഇങ്ങനെ
undefined
'ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള പുതിയ കാര്‍ കാണുമ്പോള്‍ രത്തന്‍ ടാറ്റയുടെ ദീര്‍ഘവീഷണത്തെ അഭിനന്ദിച്ചേ മതിയാകൂ. പുതിയ എവിഷന്‍ ഇലക്‌ട്രിക് കാര്‍ ഒറ്റ ചാര്‍ജില്‍ 1000 കിലേമീറ്റര്‍ സഞ്ചരിക്കും. ഇത് ലോക റെക്കോര്‍ഡാണ്. ബാറ്ററിക്ക് നീണ്ട 10 വര്‍ഷത്തെ വാറണ്ടിയും നല്‍കുന്നു ടാറ്റ. ടാറ്റ മോട്ടോര്‍സിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം'- ഫേസ്‌ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്ന പോസ്റ്റുകള്‍ ഇങ്ങനെ.
വസ്‌തുത
എവിഷന്‍ കാറിനെ ടാറ്റ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചു എന്നത് ശരിതന്നെ. 2018ല്‍ ജനീവ മോട്ടോര്‍ ഷോയിലായിരുന്നു ഇത്. എന്നാല്‍ കാറിന്‍റെ ബാറ്ററിയെയും വാറണ്ടിയെയും കുറിച്ചുള്ള വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടില്ല. മാത്രമല്ല, കാറിന്‍റെ വാണിജ്യ ഉല്‍പാദനം കമ്പനി ആരംഭിച്ചിട്ടില്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ് എന്ന് ഉറപ്പിക്കാം.
ടാറ്റയുടെ ഇലക്‌ട്രിക് കാറിനെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ 2018ലും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു. വാഹനം 2019 സെപ്റ്റംബറില്‍ വിപണിയിലെത്തും എന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ് എന്ന് അന്ന് കമ്പനി പ്രതിനിധി വ്യക്തമാക്കിയതാണ്.
നിഗമനം
ഒറ്റ ചാര്‍ജില്‍ 1000 കിമീ സഞ്ചരിക്കുന്ന ടാറ്റയുടെ ഇലക്‌ട്രിക് കാര്‍ എന്ന പ്രചാരണം വ്യാജമാണ് എന്നാണ് നിലവില്‍ അനുമാനിക്കേണ്ടത്. ബാറ്ററി പരിധി അടക്കമുള്ള കാറിന്‍റെ പ്രത്യേകതകളെ കുറിച്ച് കമ്പനി ഇതുവരെ വിശദമാക്കിയിട്ടില്ല. എവിഷന്‍റെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം എന്ന് തുടങ്ങും എന്നും വ്യക്തമല്ല.
ബിഹാറിലെ കൊവിഡ് ചികില്‍സ ഇത്ര ദയനീയമോ? ചിത്രവും വസ്‌തുതയും
'പ്രവാസികളെ ഇതിലേ ഇതിലേ'; കാസര്‍കോട് 2000 രൂപ നിരക്കില്‍ കൊവിഡ് ടെസ്റ്റ് എന്ന് വ്യാജ പ്രചാരണം
മൂന്ന് കണ്ണുകളുമായി ജനിച്ച കുട്ടി; ലോകത്തെ അത്ഭുതപ്പെടുത്തിയ വീഡിയോയ്‌ക്ക് പിന്നിലെ കള്ളം പൊളിഞ്ഞു