ഇന്നാ പിടിച്ചോ 2000 സൗജന്യ നോക്കിയ ഫോണുകള്‍; ഫേസ്‌ബുക്ക് പോസ്റ്റ് വിശ്വസനീയമോ?

By Web Team  |  First Published Jul 26, 2020, 10:51 PM IST

ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തിലാണ് ഫോണുകള്‍ നല്‍കുന്നതായി പറയുന്നത്. എന്താണ് ഇതിലെ സത്യം?


ദില്ലി: കൊവിഡ് 19 മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ നോക്കിയ 2000 മൊബൈല്‍ ഫോണുകള്‍ സൗജന്യമായി നല്‍കുന്നോ?. ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തിലാണ് ഫ്രീ ഫോണുകള്‍ നല്‍കുന്നതായി പറയുന്നത്. എന്താണ് ഇതിലെ സത്യം?. 

Latest Videos

undefined

പ്രചാരണം ഇങ്ങനെ

നോക്കിയ സ്‌മാര്‍ട്ട് ഫോണ്‍ 2020(Nokia Smartphone 2020) എന്ന ഫേസ്‌ബുക്ക് പേജിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മഹാമാരിക്കാലം ആയതിനാല്‍ നോക്കിയ 2000 ഫോണുകള്‍ വിതരണം ചെയ്യുകയാണ്. വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് ഇത് ലഭിക്കുക. 

വിവോ ഫോണ്‍ ലഭിക്കാനായി കമന്‍റ് ബോക്‌സില്‍ 'T' എന്ന് പരമാവധി തവണ ടൈപ്പ് ചെയ്യുക. ശേഷം സ്‌ക്രീന്‍ഷോട്ടുമായി ഇന്‍ബോക്‌സില്‍ വരിക. ഇതൊരു തട്ടിപ്പല്ല എന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

 

എന്നാല്‍, മറ്റ് ചില പോസ്റ്റുകളിലാവട്ടെ രണ്ടിടത്തും നോക്കിയ ഫോണ്‍ എന്നാണ് നല്‍കിയിരിക്കുന്നത്.  

 

വസ്‌തുത

നോക്കിയ ഇങ്ങനെയൊരു ഓഫര്‍ പ്രഖ്യാപിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. ഫോണുകള്‍ സൗജന്യമായി നല്‍കുന്നതായി വെബ്‌സൈറ്റിലോ മറ്റ് സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലോ കമ്പനി വ്യക്തമാക്കിയിട്ടില്ല. 

നിഗമനം

മഹാമാരിക്കാലത്ത് നോക്കിയ കമ്പനി വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യമായി 2000 മൊബൈല്‍ ഫോണുകള്‍ നല്‍കുന്നു എന്ന പ്രചാരണം വ്യാജമാണ്. 

പൂച്ചക്കുട്ടിയെ ജീവനോടെ കത്തിച്ച ദാരുണ സംഭവം; പ്രതിയുടേതായി പ്രചരിക്കുന്ന ചിത്രം യുവന്‍ ശങ്കര്‍ രാജയുടേത്

അമേരിക്കയില്‍ പഠിച്ചിട്ടും പൊള്ളാച്ചിയിലെ ഗ്രാമത്തില്‍ സേവനം ചെയ്യുന്ന ഡോക്‌ടര്‍; വൈറല്‍ പോസ്റ്റിലുള്ളത് നടി

പാഞ്ഞുകയറിയ ട്രക്കിന്‍റെ തലയരിഞ്ഞ് ഹെലികോപ്റ്റര്‍; ഞെട്ടിക്കുന്ന അപകട ദൃശ്യം പഞ്ചാബില്‍ നിന്നോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!