ഒരു പെഗ് കുടിക്കൂ കൊവിഡിനെ അകറ്റൂ എന്ന പ്രചാരണങ്ങള്‍ക്ക് എന്തെങ്കിലും ശാസ്‌ത്രീയ അടിത്തറയുണ്ടോ?
ദില്ലി: ലോകത്ത് കൊവിഡ് 19 പടരുമ്പോള്‍ നിരവധി വ്യാജ മരുന്നുകളും ചികിത്സാരീതികളുമാണ് വ്യാപകമായി പ്രചരിക്കുന്നത്. മദ്യം കൊറോണ വൈറസിനെ ഇല്ലാതാക്കും എന്ന പ്രചാരണമാണ് ഇതിലൊന്ന്. ഒരു പെഗ് കുടിക്കൂ കൊവിഡിനെ അകറ്റൂ എന്ന പ്രചാരണങ്ങള്‍ക്ക് എന്തെങ്കിലും ശാസ്‌ത്രീയ അടിത്തറയുണ്ടോ?...
പ്രചാരണം ഇങ്ങനെ
undefined
മദ്യം കൊറോണ വൈറസിനെ തുരത്തുമെന്ന് നേരത്തെയും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ഒരു സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പ്രചാരണം. ആജ് തക് ടീവിയില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടാണ് ഇത് എന്ന് പറയപ്പെടുന്നു. നിരവധി പേര്‍ ഈ സ്‌ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു.
മദ്യം കൊവിഡിനെ തുരത്തുമെന്ന് നേരത്തെയും പ്രചാരണമുണ്ടായിരുന്നു എന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. മാര്‍ച്ച് മാസത്തില്‍ പ്രത്യക്ഷപ്പെട്ട ചില ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. ഇതിലുള്ളതും ആജ് തക്കിന്‍റെ പേരിലുള്ള സ്‌ക്രീന്‍ഷോട്ട് തന്നെ.
വസ്‌തുത
മദ്യം കഴിച്ചാല്‍ കൊറോണ വൈറസിനെ കൊല്ലാമെന്നോ രോഗത്തെ പ്രതിരോധിക്കാമെന്നോ ശാസ്‌ത്രീയ തെളിവുകളില്ല.
വസ്‌തുതാ പരിശോധനാ രീതി
മദ്യം കൊവിഡിനെ പ്രതിരോധിക്കുമെന്ന പ്രചാരണങ്ങള്‍ ലോകാരോഗ്യ സംഘടന നേരത്തെ തള്ളിക്കളഞ്ഞതാണ്. WHO വെബ്‌സൈറ്റില്‍ Mythbusters എന്ന തലക്കെട്ടില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മദ്യം കൊവിഡ് 19ല്‍ നിന്ന് നിങ്ങളെ രക്ഷിക്കില്ല, മദ്യ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയേക്കും എന്ന മുന്നറിയിപ്പും നല്‍കുന്നു ലോകാരോഗ്യ സംഘടന.
നിഗമനം
മദ്യം കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്നും കൊവിഡില്‍ നിന്ന് പ്രതിരോധം തീര്‍ക്കുമെന്നുമുള്ള പ്രചാരണങ്ങള്‍ കളവാണ്. മദ്യത്തെ കുറിച്ചുള്ള വ്യാജ പ്രചാരണം ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞിട്ടുണ്ട്.
പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിനിടെ മുങ്ങിയ ആളെ പിടിച്ച സംഭവം; ഫേസ്‌ബുക്കില്‍ വ്യാജ പ്രചാരണം
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...