കൈകള്‍ പിന്നില്‍ കെട്ടി, വായ മൂടിക്കെട്ടി കപില്‍ ദേവ്, ഇതിഹാസ താരത്തെ തട്ടിക്കൊണ്ട് പോയോ? വീഡിയോ വൈറല്‍!

By Jomit Jose  |  First Published Sep 26, 2023, 1:09 PM IST

പ്രചരിക്കുന്ന വീഡിയോയിലുള്ളത് കപില്‍ ദേവ് അല്ലായെന്ന് കരുതുന്നു എന്നായിരുന്നു ആശ്വാസവാക്കുകളോടെ ഗംഭീറിന്‍റെ ട്വീറ്റ്


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന്‍റെ ഒരു എക്‌സ് (ട്വിറ്റര്‍) അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൈകള്‍ ബന്ധിക്കുകയും വായ തുവാല കൊണ്ട് കെട്ടുകയും ചെയ്‌ത ശേഷം രണ്ട് പേര്‍ ചേര്‍ന്ന് കപിലിനെ ഒരു കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ട് പോകുന്നതാണ് വീഡ‍ിയോയില്‍. വീഡിയോ ഏറെ വൈറലായതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്‍റെ ഒരു ട്വീറ്റും ആരാധകരെ വലിയ ആശങ്കയിലാഴ്‌ത്തി. പ്രചരിക്കുന്ന വീഡിയോയിലുള്ളത് കപില്‍ ദേവ് അല്ലായെന്ന് കരുതുന്നു എന്നായിരുന്നു ആശ്വാസവാക്കുകളോടെ ഗംഭീറിന്‍റെ ട്വീറ്റ്. വലിയ ചര്‍ച്ചയായ ഈ വീഡിയോയിലുള്ളത് കപില്‍ ദേവ് തന്നയോ?

പ്രചാരണം

Latest Videos

undefined

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മഹാനായ താരങ്ങളിലൊരാളും ലോക ക്രിക്കറ്റിലെ ഇതിഹാസ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമാണ് കപില്‍ ദേവ്. 1983ല്‍ ടീം ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകന്‍ കൂടിയാണ് കപില്‍. രാജ്യത്തെ വലിയ സെലിബ്രിറ്റികളില്‍ ഒരാളായ കപിലിന്‍റെ പേടിപ്പെടുത്തുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങുന്നത്. കൈകള്‍ ബന്ധിക്കുകയും വായപൊത്തുകയും ചെയ്‌ത ശേഷം കപില്‍ ദേവിനെ രണ്ടാളുകള്‍ ചേര്‍ന്ന് പിടിച്ചുകൊണ്ട് പോകുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്‍റെ ഒരു ട്വീറ്റും ചര്‍ച്ചയായി. ആര്‍ക്കെങ്കിലും ഈ വീഡിയോ ലഭിച്ചോ? ഇത് ശരിക്കും കപില്‍ ദേവ് അല്ല എന്ന് പ്രതീക്ഷിക്കുന്നു. കപില്‍ പാജി സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു വീഡിയോ സഹിതം ഗംഭീര്‍ ട്വീറ്റില്‍ കുറിച്ചത്.

ഗംഭീറിന്‍റെ ട്വീറ്റ്

Anyone else received this clip, too? Hope it’s not actually 🤞and that Kapil Paaji is fine! pic.twitter.com/KsIV33Dbmp

— Gautam Gambhir (@GautamGambhir)

വീഡിയോയിലുള്ളത് കപില്‍ തന്നെയോ? അദേഹമാണെങ്കില്‍ എന്താണ് സംഭവിച്ചത് എന്ന ചോദ്യം ഉയര്‍ത്തി ഏറെ ആരാധകര്‍ ട്വിറ്ററില്‍ രംഗത്തെത്തി. കപിലിനെ തട്ടിക്കൊണ്ട് പോകുന്നു എന്ന് തോന്നിക്കുന്ന വീഡിയോ നിരവധി പേര്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത് കാണാം. , , , . എന്താണ് സത്യത്തില്‍ കപില്‍ ദേവിന് സംഭവിച്ചത്? യാഥാര്‍ഥ്യം അറിയാം...

ഏറെ ട്വീറ്റുകള്‍

Hey Prabhu Ye Kya Hua...
Kapil Dev dragged inside by some goons Kidnapped or pic.twitter.com/wjh8JcFJr8

— Crickaith (@Crickaith)

Is kapil dev the legendary Indian captain who won them 1983 cricket world cup abducted?pic.twitter.com/Fyh4WCmWLU

— Mustafa Masood Qureshi (@mustafamasood23)

If you also have this video appearing on any social media platform, then I will tell you that this is not Crickter , so please do not make the video viral in the wrong way? pic.twitter.com/99qufdZg49

— NEELAM CHOUDHARY (@NEELAM_CH92)

Is this Kapil Paji??
What is this happening?? pic.twitter.com/IwftqFBHmz

— Delhi Wala (@delhiwa1)

വസ്‌തുത

കപില്‍ ദേവിന്‍റെ വീഡിയോയ്‌ക്ക് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്ക് ടീം വിശദമായി പരിശോധിച്ചു. കൈകള്‍ ബന്ധിച്ച്, വായ മൂടിക്കെട്ടിയ നിലയില്‍ കപില്‍ ദേവിനെ രണ്ടാളുകള്‍ പിടിച്ചുകൊണ്ട് പോകുന്നതായി ഇന്നലെയാണ് (25-09-2023) വീഡിയോ പ്രചരിച്ച് തുടങ്ങിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന ക്രിക്കറ്റര്‍മാരില്‍ ഒരാളായ കപില്‍ ദേവിനെ തട്ടിക്കൊണ്ട് പോയെങ്കില്‍ അത് രാജ്യാന്തര പ്രാധാന്യമുള്ള വാര്‍ത്തയാകേണ്ടതാണ്. എന്നാല്‍ വീഡിയോ പ്രചരിച്ച് മണിക്കൂറുകള്‍ ഏറെയായെങ്കിലും കപിലിനെ തട്ടിക്കൊണ്ട് പോയതായുള്ള മാധ്യമ വാര്‍ത്തകളൊന്നും കീവേഡ് സെര്‍ച്ചില്‍ കണ്ടെത്താനായില്ല. കപിലിനെ തട്ടിക്കോണ്ട് പോയതായി മറ്റ് ക്രിക്കറ്റര്‍മാരോ വിശ്വസനീയ കേന്ദ്രങ്ങളോ ട്വീറ്റ് ചെയ്‌തിട്ടുള്ളതും പരിശോധനയില്‍ കണ്ടില്ല. 

വീഡിയോയിലുള്ളത് കപില്‍ ദേവ് ആണെന്ന് ആദ്യ കാഴ്‌ചയില്‍ തന്നെ ഉറപ്പായി. എന്നാല്‍ ഇതൊരു പരസ്യ ചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ നിന്നുള്ള ഭാഗമാണ് എന്ന സൂചനകള്‍ ട്വിറ്ററില്‍ പലരും പങ്കുവെച്ചിട്ടുള്ളതായി കാണാം. ഈ സൂചന വച്ച് #KapilDev എന്ന ഹാഷ്‌ടാഗില്‍ കൂടുതല്‍ സെര്‍ച്ച് സാമൂഹ്യമാധ്യമമായ എക്‌സില്‍ നടത്തിപ്പോള്‍ വസ‌്‌തുത വെളിപ്പെട്ടു. എന്താണ് കപിലിന്‍റെ വീഡിയോയ്ക്ക് പിന്നാലെ വസ്‌തുതയെന്ന് ഗൗതം ഗംഭീര്‍ പുതിയ ട്വീറ്റിലൂടെ പങ്കുവെച്ചിട്ടുള്ളത് പരിശോധനയില്‍ കണ്ടെത്തി. ഡിസ്‌നി+ഹോട്‌സ്റ്റാര്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഒരുക്കിയ പ്രൊമോയിലാണ് കപില്‍ ദേവിനെ തട്ടിക്കൊണ്ട് പോകുന്നതും ബന്ധിയാക്കുന്നതായുമുള്ള രംഗമുള്ളത്. ഗംഭീര്‍ എക്‌സില്‍ പങ്കുവെച്ച ആ വീഡിയോ ചുവടെ. കപിലിനെ തട്ടിക്കൊണ്ടുപോയി എന്ന പ്രചാരണം വസ്‌തുതാ വിരുദ്ധമാണ് എന്ന് ഇതോടെ വ്യക്തം. 

Areh paaji well played! Acting ka World Cup 🏆 bhi aap hi jeetoge! Ab hamesha yaad rahega ki ICC Men's Cricket World Cup is free on mobile pic.twitter.com/755RVcpCgG

— Gautam Gambhir (@GautamGambhir)

Read more: ഫെയര്‍ ആന്‍ഡ് ലവ്‌ലിയില്‍ പന്നി നെയ്യ്, ലെയ്‌സിൽ പ്ലാസ്റ്റിക്ക്, വിക്‌സ് സ്ലോ‌പോയിസന്‍! സത്യമോ വൈറല്‍ സന്ദേശം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!