ഇന്ത്യാ പോസ്റ്റിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വലിയ തട്ടിപ്പാണ് എന്ന് എല്ലാവരും മനസിലാക്കുക
ദില്ലി: ലോകം ശ്രദ്ധയോടെ വീക്ഷിച്ച ജി20 ഉച്ചകോടിക്ക് ദിവസങ്ങള്‍ മാത്രം മുമ്പാണ് ഇന്ത്യ വേദിയായത്. അമേരിക്കന്‍ പ്രസിഡന്‍റ് ഉള്‍പ്പടെയുള്ള രാജ്യത്തലവന്‍മാരും പ്രത്യേക ക്ഷണിതാക്കളുമൊക്കെയായി ഉച്ചകോടി രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചു. ലോക രാജ്യങ്ങള്‍ക്കിടയില്‍ സമവായത്തിന്‍റെ പാത നിര്‍ദേശിച്ച് ജി20യില്‍ ഇന്ത്യ സ്റ്റാറാവുകയും ചെയ്‌തു. ജി20 ഉച്ചകോടി രാജ്യത്തിനുണ്ടാക്കിയ അഭിമാനച്ചൂട് കുറഞ്ഞിട്ടില്ലാത്ത ഈ സമയത്ത് ഒരു വ്യാജ പ്രചാരണം ആളുകളെ വ്യാപകമായി കബളിപ്പിക്കുകയാണ്.
പ്രചാരണം
undefined
ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യാ പോസ്റ്റ് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്ന ഗിഫ്റ്റ് കാര്‍ഡുകള്‍ എന്ന പേരിലാണ് തട്ടിപ്പ് സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് നിങ്ങള്‍ക്ക് ആയിരം ഡോളര്‍ വിലയുള്ള സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം. ഇതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് ഗിഫ്റ്റ് ക്ലെയിം എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക എന്നുപറഞ്ഞാണ് സന്ദേശം. ഗിഫ്റ്റ് ക്ലെയിമില്‍ ക്ലിക്ക് ചെയ്‌താല്‍ ഉത്തരം നല്‍കാനുള്ള ചോദ്യവലിയിലേക്കാണ് എത്തുക. ഇങ്ങനെ ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ വന്‍ സമ്മാനങ്ങള്‍ നേടാം എന്നും സന്ദേശത്തില്‍ പറയുന്നു.
വസ്‌തുത
ഇന്ത്യാ പോസ്റ്റിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം തട്ടിപ്പാണ് എന്ന് എല്ലാവരും മനസിലാക്കുക. ആരും ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് വഞ്ചിതരാവരുത്. പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'വൈറല്‍ സന്ദേശം വ്യാജമാണ് എന്നും ആരും അതിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്' എന്നും ഇന്ത്യാ പോസ്റ്റ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ(ട്വിറ്റര്‍) അഭ്യര്‍ഥിച്ചു.
ഇന്ത്യാ പോസ്റ്റ് ട്വീറ്റ് സ്ക്രീന്‍ഷോട്ട്
ഇതോടൊപ്പം പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗവും വ്യാജ സന്ദേശത്തെ പൊളിച്ചടുക്കിയിട്ടുണ്ട്. 'ഈ ലക്കി ഡ്രോ വ്യാജമാണ്. ഇന്ത്യാ പോസ്റ്റുമായി ഇതിന് യാതൊരു ബന്ധവുമില്ല' എന്ന് പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ട്വീറ്റ് ചെയ്തു. ഇന്ത്യാ പോസ്റ്റിന്‍റെ പേരില്‍ ഇതാദ്യമായല്ല സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. മുമ്പും ഇത്തരം തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്.
പിഐബി ഫാക്ട് ചെക്ക് സ്ക്രീന്‍ഷോട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം