സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് 50,000 രൂപ വരെ സര്‍ക്കാരിന്‍റെ ചികില്‍സാസഹായം; പ്രചരിക്കുന്നത് വ്യാജ വീഡിയോ

By Web Team  |  First Published Aug 6, 2020, 5:38 PM IST

രൂപ 50,000 വരെ കേരള സർക്കാർ ചികില്‍സാസഹായം എന്ന തലക്കെട്ടില്‍ Media Companion എന്ന യൂട്യൂബ് ചാനലാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്


തിരുവനന്തപുരം: കേരള സര്‍ക്കാര്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ 50,000 രൂപ വരെ ഒറ്റത്തവണയായി ചികില്‍സാസഹായം നല്‍കുന്നു എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ. 'രൂപ 50,000 വരെ കേരള സർക്കാർ സാമ്പത്തിക സഹായം|സർക്കാർ ധനസഹായ പദ്ധതി അപേക്ഷ' എന്ന തലക്കെട്ടില്‍ Media Companion ആണ് വീഡിയോ അപ്‍ലോഡ് ചെയ്‌ത യൂട്യൂബ് ചാനലുകളിലൊന്ന്. ജൂലൈ 12നാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സമകാലികം വ്ലോഗ്ക്രിസ്റ്റല്‍ മീഡിയ എന്നീ യൂട്യൂബ് ചാനലുകളും സമാന വിവരങ്ങള്‍ നല്‍കിക്കൊണ്ട് വീഡിയോ യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്.

 

Latest Videos

undefined

പ്രചാരണം ഇങ്ങനെ

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികള്‍ക്ക് 50,000 രൂപവരെ ചികില്‍സാ സഹായം APL, BPL വ്യത്യാസമില്ലാതെ നല്‍കുന്നു കേരള സര്‍ക്കാര്‍. Society for Medical Assistance to the poor, ഏറെക്കാലമായുള്ള പദ്ധതിയാണിത്. രോഗബാധിതന്‍റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയായിരിക്കണം. ഒരു തവണയേ സഹായം ലഭിക്കൂ. മറ്റ് ആനുകൂല്യങ്ങള്‍ അപേക്ഷകന് ലഭിക്കുന്നുണ്ടെങ്കില്‍ ആ തുക തികയാതെ വരുമ്പോള്‍ ഈ സഹായം അനുവദിക്കും. കേരളത്തിലെ 49 ആശുപത്രികള്‍ക്കാണ് ഈ പദ്ധതി വഴി സഹായം നല്‍കാനുള്ള അംഗീകാരം നല്‍കിയിട്ടുള്ളത്. അപേക്ഷ ഫോം, വരുമാന സര്‍ട്ടിഫിക്കറ്റ്, ഡോക്‌ടറുടെ സാക്ഷ്യപത്രം(ചികില്‍സാ ചെലവ് രേഖപ്പെടുത്തണം), തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് തപാലിലൂടെ അയക്കാനാണ് വീഡിയോയില്‍ പറയുന്നത്. 

മെമ്പര്‍ സെക്രട്ടറി, 
സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് ടു ദി പൂവര്‍
ആരോഗ്യവകുപ്പ് ഡയറക്‌ടറേറ്റ് (ജനറല്‍ ആശുപത്രിക്ക് സമീപം)
തിരുവനന്തപുരം 695035 

 

 

 

കൂടുതല്‍ വിവരങ്ങള്‍ക്കായി Society for Medical Assistance to the poor ന്‍റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്നും വീഡിയോയില്‍ പറയുന്നു. ലക്ഷക്കണക്കിനാളുകളാണ് ഈ മൂന്ന് വീഡിയോകളും കണ്ടിരിക്കുന്നത്. 

വിവിധ മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ആയുര്‍വേദ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഈ സേവനം ലഭിക്കുമെന്നും അവയുടെ പട്ടികയും വീഡിയോയുടെ വിവരണത്തില്‍ നല്‍കിയിട്ടുണ്ട്. മസ്‌തിഷ ശസ്‌ത്രക്രിയ, ഹൃദയം തുറന്നുള്ള ശസ്‌ത്രക്രിയ, വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ, കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയ, പേസ്‌മേക്കർ സ്ഥാപിക്കൽ, ആഞ്ചിയോ പ്ലാസ്റ്റി, കാൻസർ(ശസ്‌ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ), ഡയാലിസിസ്, ട്യൂമർ റിമൂവൽ തുടങ്ങി സാമ്പത്തിക സഹായം ലഭ്യമാകുന്ന ചികില്‍സകളുടെ പട്ടികയും വിവരണത്തിലുണ്ട്. 

 

വസ്‌തുത

പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍ എന്നാണ് വ്യക്തമായിരിക്കുന്നത്. ഇത്തരത്തിലൊരു സഹായവും കേരള സര്‍ക്കാരിന്‍റെ ആരോഗ്യവകുപ്പ് നല്‍കുന്നില്ല. 

വസ്‌തുത പരിശോധന രീതി

ഐ ആന്‍ഡ് പിആര്‍ഡി ഫാക്‌ട് ചെക്ക് വിഭാഗമാണ് ഈ വീഡിയോയ്‌ക്ക് പിന്നിലെ വസ്‌തുത പുറത്തുകൊണ്ടുവന്നത്. 'സർക്കാരിൽ നിന്നുള്ള ധനസഹായം എന്ന പേരിൽ യൂട്യൂബിലൂടെയും വാട്സാപ്പിലൂടെയും Media Companion എന്ന സ്വകാര്യ യൂട്യൂബ് ചാനല്‍ പ്രചരിപ്പിക്കുന്ന ഈ സന്ദേശം വ്യാജമാണ്. നടപടിയെടുക്കാനായി കേരള പൊലീസ് സൈബർഡോമിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട് എന്നും IPRD Fact Check Kerala' അറിയിച്ചു.

 

നിഗമനം

എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ 50,000 രൂപ വരെ ഒറ്റത്തവണയായി ചികില്‍സാസഹായം കേരള സര്‍ക്കാര്‍ നല്‍കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 

'വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം'; സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ലിങ്ക് വ്യാജം

സ്‌ത്രീകള്‍ വാട്‌സ്ആപ്പില്‍ പ്രൊഫൈല്‍ ചിത്രം ഉടന്‍ കളയണോ? മുന്നറിയിപ്പ് സന്ദേശത്തിന് പിന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!