എ കെ ബാലന്‍റെ പ്രസ്‌താവനയായി പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം

By Web Team  |  First Published Jun 9, 2024, 12:44 PM IST

ഇത്തരത്തിലൊരു ന്യൂസ് കാര്‍ഡ് സിപിഎം നേതാവ് എ കെ ബാലന്‍റെ പ്രസ്‌താവനയായി ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ചിട്ടില്ല എന്നറിയിക്കുന്നു 


തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നു. 'ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സഹായിച്ച കോണ്‍ഗ്രസിന് നന്ദി, കോണ്‍ഗ്രസിന്‍റെ സഹായത്തോടെ രാജസ്ഥാനിലെ സ്ഥാനാര്‍ഥിയുടെ വിജയമാണ് തുണയായത്' എന്നും സിപിഎം നേതാവ് എ കെ ബാലന്‍ പറഞ്ഞതായാണ് വ്യാജ ന്യൂസ് കാര്‍ഡിലുള്ളത്. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുകയോ ഇത്തരത്തിലൊരു കാര്‍ഡ് എ കെ ബാലന്‍റെ പ്രസ്‌താവനയായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുകയോ ചെയ്‌തിട്ടില്ല എന്ന് അറിയിക്കുന്നു. 

പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍

Latest Videos

undefined

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിലെ ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റേത് അല്ല. മാത്രമല്ല, ഈ കാര്‍ഡില്‍ അക്ഷരത്തെറ്റുകളും കാണാം. എ കെ ബാലന്‍റെ പ്രസ്‌താവനയായി ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച മറ്റൊരു ന്യൂസ് കാര്‍ഡില്‍ എഡിറ്റ് ചെയ്‌ത് മാറ്റങ്ങള്‍ വരുത്തിയാണ് വ്യാജ ന്യൂസ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. വ്യാജ ന്യൂസ് കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നിയമ നടപടി സ്വീകരിക്കുന്നതാണ്. 

Read more: ആര്‍ഷോക്കെതിരെ പീഡന പരാതി എന്ന ന്യൂസ് കാര്‍ഡ് വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!