ഇരുവര്‍ക്കും കൊവിഡ് എന്ന് ഒരു തമിഴ് പത്രം റിപ്പോര്‍ട്ട് ചെയ്‌തതോടെ ആരാധകര്‍ ഉള്‍പ്പടെയുള്ളവര്‍ ആശങ്കയിലാവുകയായിരുന്നു
ചെന്നൈ: തമിഴ് സൂപ്പര്‍താരം നയന്‍താരക്കും കാമുകനും സംവിധായകനുമായ വിഗ്നേഷ് ശിവനും കൊവിഡ് സ്ഥിരീകരിച്ചു എന്ന പ്രചാരണം വ്യാജം. ഇരുവര്‍ക്കും കൊവിഡ് എന്ന് ഒരു തമിഴ് പത്രം റിപ്പോര്‍ട്ട് ചെയ്‌തതോടെ ആരാധകര്‍ ഉള്‍പ്പടെയുള്ളവര്‍ ആശങ്കയിലാവുകയായിരുന്നു. എന്നാല്‍ പ്രചാരണത്തിന്‍റെ മറനീക്കി ഇരുവരുടെയും വക്‌താവ് രംഗത്തെത്തി.
ആശങ്കയിലാക്കിയ പ്രചാരണം
undefined
നയന്‍താരക്കും കാമുകനും കൊവിഡാണെന്നും ഇരുവരും എഗ്‌മോറില്‍ ചികില്‍സയില്‍ ആണെന്നുമായിരുന്നു തമിഴ് പത്രത്തിന്‍റെ റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിയന്ത്രണവിധേയമാകാത്ത തരത്തില്‍ കൊവിഡ് വ്യാപിക്കുന്നതിനാല്‍ ഈ പ്രചാരണം ശരിയാണെന്ന് കരുതി നിരവധി പേര്‍. ഇരുവരുടെയും സുഖവിവരം അന്വേഷിച്ച് നിരവധി ആരാധകരാണ് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.
വസ്‌തുത എന്ത്
നയന്‍താരക്കും വിഗ്നേഷിനും കൊവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത തള്ളി ഇരുവരുടെയും വക്‌താവ് രംഗത്തെത്തി. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്നാണ് ഇന്ത്യ ടുഡേയോട് വക്‌താവിന്‍റെ പ്രതികരണം. വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം എന്ന് അദേഹം അഭ്യര്‍ത്ഥിച്ചു.
നിഗമനം
നയന്‍താരക്കും കാമുകന്‍ വിഗ്നേഷിനും കൊവിഡ് എന്നത് വ്യാജ പ്രചാരണം മാത്രമാണ്. ഇരുവരും ചെന്നൈയിലെ വീട്ടില്‍ സുരക്ഷിതരായി ഇരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ സമയത്ത് ഇരുവരും വിവാഹം കഴിക്കും എന്ന പ്രചാരണവുമുണ്ടായിരുന്നു. ഇതിനോട് ഇരുവരും പ്രതികരിച്ചിട്ടില്ല. അതേസമയം, ചെന്നൈയില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...