കരിയറിലെ 49-ാം ഏകദിന സെഞ്ചുറി ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി ഗാസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു എന്നാണ് സ്ക്രീന്‍ഷോട്ടില്‍ കാണുന്നത്
ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലി അടുത്തിടെ ഏകദിന കരിയറിലെ 49-ാം സെഞ്ചുറി കുറിച്ചിരുന്നു. ഇതിന് പിന്നാലെ തന്‍റെ ചരിത്ര സെഞ്ചുറി കിംഗ് കോലി ഗാസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചോ. കോലി തന്‍റെ 49-ാം ഏകദിന സെഞ്ചുറി ഗാസയിലെ ജനങ്ങള്‍ക്കായി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സമര്‍പ്പിച്ചു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിന്‍റെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
Instagram story of . He dedicated his 49th ODI to people of Gaza. King for a reason. pic.twitter.com/HFCBgThxPL
— RheA (@rheahhh_)
undefined
ഇന്‍ സോളിഡാരിറ്റി വിത്ത് ഗാസ എന്ന് വിരാട് കോലി വെരിഫൈഡ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറി പോസ്റ്റ് ചെയ്‌തതായാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഒരു സ്ക്രീന്‍ഷോട്ട് 2023 നവംബര്‍ അഞ്ചാം തിയതി മുതല്‍ പ്രചരിക്കുന്നത്. കോലിയുടെ അക്കൗണ്ടില്‍ നിന്നെടുത്ത സ്ക്രീന്‍ഷോട്ടാണിത് എന്നാണ് അവകാശവാദം. ഈ അവകാശവാദത്തോടെയുള്ള ഒരു ട്വീറ്റ് ചുവടെ കാണാം. കോലിയെ കിംഗ് എന്ന് വിളിക്കാന്‍ ഒരു കാരണമുണ്ട് എന്നും ട്വീറ്റില്‍ കാണാം.
കോലി തന്‍റെ 49-ാം ഏകദിന ശതകം ഗാസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചതായി മറ്റനേകം ട്വീറ്റുകളും സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) കാണാം. അവയുടെ ലിങ്കുകള്‍ 1, 2, 3.
വസ്‌തുത
എന്നാല്‍ വിരാട് കോലി ഇത്തരത്തില്‍ ഗാസയിലെ ജനങ്ങള്‍ക്കായി തന്‍റെ 49-ാം ഏകദിന സെഞ്ചുറി സമര്‍പ്പിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്‍ സോളിഡാരിറ്റി വിത്ത് ഗാസ എന്ന എഴുത്തോടെ കോലി ഇന്‍സ്റ്റഗ്രാം സ്റ്റോറി തന്‍റെ റെക്കോര്‍ഡ് സെഞ്ചുറിക്ക് ശേഷം പോസ്റ്റ് ചെയ്‌തിട്ടില്ല. കോലി സ്റ്റോറി പോസ്റ്റ് ചെയ്‌തതായി ആധികാരികമായ മാധ്യമവാര്‍ത്തകളൊന്നും കണ്ടെത്താനുമായില്ല. അതിനാല്‍ തന്നെ വിരാട് കോലിയുടെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണ് എന്ന് അനുമാനിക്കാം.
നിഗമനം
കരിയറിലെ 49-ാം ഏകദിന സെഞ്ചുറി ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി ഗാസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണ്. ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു കോലി 49-ാം ഏകദിന ശതകം തികച്ചത്. 2023 നവംബര്‍ അഞ്ചാം തിയതിയായിരുന്നു ഈ മത്സരം നടന്നത്.
Read more: നാലേ നാല് ചോദ്യങ്ങള്‍, വിജയിക്ക് ഐഫോണ്‍ 15 സമ്മാനം; ഓഫറുമായി ഇന്ത്യാ പോസ്റ്റ്? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം