ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ സര്‍വെ: സ്‌പോണ്‍സര്‍മാര്‍ സ്‌പ്രിംക്ലര്‍ എന്ന് വ്യാജ പ്രചാരണം

By Web Team  |  First Published Jul 5, 2020, 8:38 PM IST

സീ ഫോര്‍ സര്‍വെ എല്‍ഡിഎഫിന് അനുകൂലമായി ഫലം പ്രവചിച്ച പശ്‌ചാത്തലത്തിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്


തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ സര്‍വെക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഡാറ്റാ ചോര്‍ച്ച വിവാദത്തിലെ സ്‌പ്രിംക്ലര്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്‌തതാണ് സീ ഫോര്‍ സര്‍വെ എന്നാണ് ഫേസ്‌ബുക്കിലൂടെയുള്ള വ്യാജപ്രചാരണം. ഇതിലൂടെ സ്‌പ്രിംക്ലര്‍, പിണറായി സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കുകയായിരുന്നു എന്നതടക്കമുള്ള പ്രചാരണവും നടക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ സര്‍വെയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിച്ചതോടെയാണ് കള്ള പ്രചാരണവുമായി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. 

പ്രചാരണം ഇങ്ങനെ

Latest Videos

undefined

'യാ യാ സ്‌പ്രിംക്സര്‍ വാങ്ങിയ കാശിന് പണിയെടുത്തിട്ട് തന്നെയാണ് പോയിരിക്കുന്നത്. നല്ലോണം വെളുപ്പിച്ചു വിട്ടിട്ടുണ്ട് പിണറായിയെ. ഭക്തരുടെ കാര്യമാണ് കഷ്‌ടം. അഴിമതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന പിണറായി സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാന്‍ സ്‌പ്രിംക്ലര്‍' എന്നൊക്കെയാണ് സ്‌ക്രീന്‍ഷോട്ട് സഹിതമുള്ള പോസ്റ്റിലുള്ളത്. 

വസ്‌തുത എന്ത്

ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ സര്‍വെയുടെ സ്‌പോണ്‍സര്‍ സ്‌പ്രിംക്സര്‍ ആയിരുന്നില്ല. സര്‍വെയുടെ റിസല്‍റ്റ് പ്രഖ്യാപിക്കുന്ന വീഡിയോയില്‍ സ്‌പ്രിംക്ലറിന്‍റെ ലോഗോ എഡിറ്റ് ചെയ്‌ത് ചേര്‍ക്കുകയായിരുന്നു. സര്‍വെ ഫലപ്രഖ്യാപന വേളയില്‍ ഒരിക്കല്‍ പോലും സ്‌പ്രിംക്ലറിന്‍റെ ലോഗോ ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിച്ചിട്ടില്ല. 

"

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

click me!