'കേരളത്തിലും പൊട്ടിത്തെറി തുടങ്ങി'... എന്ന് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്കിടെ വലിയ ഗ്രാഫിക്സില്‍ എഴുതിക്കാണിച്ചു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായി പ്രചരിക്കുന്നത്
കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചാരണം. 'കേരളത്തിലും പൊട്ടിത്തെറി തുടങ്ങി'... എന്ന് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്കിടെ വലിയ ഗ്രാഫിക്സില്‍ എഴുതിക്കാണിച്ചു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ സ്ക്രീന്‍ഷോട്ട് തെറ്റായി പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു ഗ്രാഫിക്സ് ഏഷ്യാനെറ്റ് ന്യൂസ് ഇന്നേ ദിവസം (29-10-2023) നല്‍കിയിട്ടില്ല.
പ്രചാരണം
undefined
കേരളത്തിലും പൊട്ടിത്തെറി തുടങ്ങി...
പോയിന്റ് 1:കേരളത്തിൽ തുടങ്ങി എന്നല്ല കേരളത്തിലും തുടങ്ങി എന്നാണ്..
പോയിന്റ് 2:കേരളത്തിൽ തുടങ്ങി, അതായത് തുടങ്ങിയിട്ടേ ഉള്ളൂ എന്ന്...
ചിന്തിച്ചോളൂ...
ഇത്രയുമാണ് ദിലീഷ് എം എസ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. ഇതേ കാർഡ് വാട്സ്ആപ്പിലും വ്യാപകമായി പ്രചരിക്കുകയാണ്.
ദിലീഷ് എം എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
വസ്തുത
'കേരളത്തിലും പൊട്ടിത്തെറി തുടങ്ങി' എന്ന എഴുത്തോടെ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഒരു ദൃശ്യവും ചിത്രവും സംപ്രേഷണം ചെയ്തിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്തൊരു വീഡിയോയിലേക്ക് 'കേരളത്തിലും പൊട്ടിത്തെറി തുടങ്ങി' എന്നുള്ള ഗ്രാഫിക്സ് എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്ത് തയ്യാറാക്കിയ വ്യാജ കാർഡാണ് സാമൂഹ്യമാധ്യമങ്ങളിൽ ദിലീഷ് എം എസ് അടക്കമുള്ളവർ പ്രചരിപ്പിക്കുന്നത്. പ്രചരിക്കുന്ന ചിത്രത്തിലുള്ള ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റേത് അല്ല.
'കേരളത്തിലും പൊട്ടിത്തെറി തുടങ്ങി' എന്നൊരു ഗ്രാഫിക്സ് വാർത്തകളിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലോ സാമൂഹ്യമാധ്യമങ്ങളിലെ പ്ലാറ്റ്ഫോമുകളോ നൽകിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് തല്‍സമയം കാണാം