വടകരയിലെ കാഫിർ പ്രയോഗം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജ പ്രചാരണം

By Web TeamFirst Published Jun 6, 2024, 11:26 AM IST
Highlights

ഡിഫറന്റ് തിങ്കേഴ്സ് വ്യത്യസ്ഥ ചിന്തകർ, ഐയുഎംഎൽ, എന്റെ കോൺഗ്രസ്, കോൺഗ്രസ് പടയാളികൾ, ഗ്രൂപ്പില്ലാ കോൺഗ്രസ് എന്നീ ഗ്രൂപ്പുകളിൽ റൌഫ് കണ്ണാന്തളി എന്ന അക്കൌണ്ടിൽ നിന്നും, അബ്ദുൾ കലാം കലാം, , അദ്നാൻ അഹമ്മദ്, റൌഫ് ചെറ്റ്ലാറ്റ് റൌഫ് എന്നീ പ്രൊഫൈലുകളിലും ഏഷ്യാനെറ്റിന്റെ പേരിൽ വ്യാജ കാർഡ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം: വടകരയിലെ കാഫിർ പ്രയോഗം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജ പ്രചാരണം. സംഭവിക്കേണ്ടത് സംഭവിച്ചു, മകനൊരു തെറ്റ് സംഭവിച്ചു, അതിന്റെ പേരിൽ തന്റെ മകനെ കുരുക്കിലാക്കരുത് എന്ന് സിപിഎം നേതാവ് കെ കെ ലതിക പറഞ്ഞതായുള്ള വ്യാജ കാർഡാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 

ഡിഫറന്റ് തിങ്കേഴ്സ് വ്യത്യസ്ഥ ചിന്തകർ, ഐയുഎംഎൽ, എന്റെ കോൺഗ്രസ്, കോൺഗ്രസ് പടയാളികൾ, ഗ്രൂപ്പില്ലാ കോൺഗ്രസ് എന്നീ ഗ്രൂപ്പുകളിൽ റൌഫ് കണ്ണാന്തളി എന്ന അക്കൌണ്ടിൽ നിന്നും, അബ്ദുൾ കലാം കലാം, , അദ്നാൻ അഹമ്മദ്, റൌഫ് ചെറ്റ്ലാറ്റ് റൌഫ് എന്നീ പ്രൊഫൈലുകളിലും ഏഷ്യാനെറ്റിന്റെ പേരിൽ വ്യാജ കാർഡ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

Latest Videos

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ വോട്ടെടുപ്പിന്റെ തലേ ദിവസമാണ് വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു സന്ദേശമാണ് വോട്ടടുപ്പിന് തലേന്ന് വൈറലായത്. മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ കാസിമിന്റെ പേരിൽ പ്രചരിച്ച സന്ദേശം തന്റെ പേരിൽ വ്യാജ ഐഡി സൃഷ്ടി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പികെ കാസിമാണ് പൊലീസിന് പരാതി നൽകിയിരുന്നു. 

വ്യാജ സന്ദേശമാണെന്നും ഇതിന്റെ സൃഷ്ടാവിനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സമരവും നടത്തിയിരുന്നു. കാഫിർ പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് മുൻ എംഎൽഎ കെ കെ ലതിക ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണ സംഘം കെ കെ ലതികയുടെ മൊഴിയെടുത്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!