സഞ്ചിയിലാക്കി കൊണ്ടുവന്ന നോട്ടുകെട്ടുകള്‍ ഭണ്ഡാരത്തിലിടുന്നു; വീഡിയോ അയോധ്യയില്‍ നിന്നോ?

By Web Team  |  First Published Feb 9, 2024, 5:28 PM IST

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ നോട്ടുകെട്ടുകള്‍ ഭക്തര്‍ സമര്‍പ്പിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കാണുന്നത്


അയോധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് നൂറുകണക്കിന് ഭക്തരാണ് ദിവസവും എത്തിച്ചേരുന്നത്. അയോധ്യയിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചത് തീര്‍ഥാടകരുടെ യാത്രയ്ക്ക് സഹായകമാകുന്നു. ഇതിനിടെ പ്രചരിക്കുന്ന ഒരു വീഡിയോ ഏറെ ചര്‍ച്ചയാവുകയാണ്. 

പ്രചാരണം

Latest Videos

undefined

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ നോട്ടുകെട്ടുകള്‍ ഭക്തര്‍ സമര്‍പ്പിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കാണുന്നത്. 2024 ഫെബ്രുവരി ഏഴാം തിയതി rammandirreal എന്ന ഇന്‍സ്റ്റ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം ഒരു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. ഒരു സഞ്ചിയില്‍ നിന്നെടുക്കുന്ന നോട്ടുകെട്ടുകള്‍ രണ്ട് സ്ത്രീ ഭക്തര്‍ ചേര്‍ന്ന് ഭണ്ഡാരത്തില്‍ ഇടുന്നതാണ് വീഡിയോയില്‍ കാണുന്നത്. മൂന്ന് ലക്ഷം രൂപയാണ് ഇവര്‍ നിക്ഷേപിച്ച് എന്ന് വീഡിയോയില്‍ എഴുതിയിരിക്കുന്നതായി കാണാം. 

വസ്തുതാ പരിശോധന

വീഡിയോ അയോധ്യ രാമക്ഷേത്രത്തില്‍ നിന്ന് തന്നെയോ എന്ന് പരിശോധിക്കാന്‍ ദൃശ്യത്തിന്‍റെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ സമാന വീഡിയോ 2023 സെപ്റ്റംബര്‍ 10-ാം തിയതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതാണ് എന്ന് മനസിലാക്കാനായി. വീഡിയോ 2023 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് എങ്കില്‍ അയോധ്യയിലെ രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്ത് 2024ലാണ് എന്നതിനാല്‍ ദൃശ്യം പഴയതാണെന്നും മറ്റ് ഏതോ ക്ഷേത്രത്തില്‍ നിന്നുള്ളതാണ് എന്നും ഉറപ്പിക്കാനായി. 

പ്രചരിക്കുന്ന വീഡിയോ അപ്പോള്‍ എവിടെ നിന്നുള്ളതാണ് എന്ന് കണ്ടെത്താനുള്ള ശ്രമമായി അടുത്തത്. വിവിധ മാധ്യമവാര്‍ത്തകള്‍ പറയുന്നത് ഈ ദൃശ്യങ്ങള്‍ രാജസ്ഥാനിലെ സാന്‍വാലിയ സേത് ക്ഷേത്രത്തില്‍ നിന്നുള്ളതാണ് എന്നാണ്. എന്തായാലും അയോധ്യയില്‍ നിന്നുള്ള വീഡിയോ അല്ല ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത് എന്ന് വ്യക്തം. 

Read more: ചൈനീസ് സര്‍ക്കാര്‍ മുസ്ലീം പള്ളി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തോ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!