ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച ആയുധം പുറത്തെടുക്കാന്‍ ശ്രമിച്ച ഭീകരവാദിയെ ചവിട്ടിവീഴ്ത്തി കീഴടക്കി എന്ന് വീഡിയോ പങ്കുവെച്ചവര്‍ പറയുന്നു
ശ്രീനഗറില്‍ തീവ്രവാദിയെ കമാന്‍ഡോകള്‍ പിടികൂടുന്ന ദൃശ്യങ്ങള്‍ എന്ന പേരിലൊരു വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. എന്നാല്‍ ശ്രീനഗറിലേത് എന്നവകാശപ്പെടുന്ന ഈ വീഡിയോയുടെ വസ്‌തുത മറ്റൊന്നാണ്. ദൃശ്യങ്ങളെ കുറിച്ചുള്ള പ്രചാരണവും വസ്‌തുതയും വിശദമായി നോക്കാം.
പ്രചാരണം
undefined
'ശ്രീനഗറില്‍ എങ്ങനെയാണ് കമാന്‍ഡോകള്‍ ഭീകരവാദികളെ പിടിക്കുന്നത് എന്ന് കാണൂ. ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച ആയുധം പുറത്തെടുക്കാന്‍ തീവ്രവാദി നോക്കുകയാണ്. എന്നാല്‍ ഓടിയടുത്ത കമാന്‍ഡോ അയാളുടെ നെഞ്ചില്‍ ചവിട്ടിവീഴ്ത്തി'- എന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 17 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. 2024 മെയ് എട്ടിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ബൈക്കിനെ പിന്തുടര്‍ന്ന് സുരക്ഷാസേനയുടെ ഒരു വാഹനം വരുന്നതും ബൈക്കില്‍ വന്നയാളെ ഒരു ഉദ്യോഗസ്ഥന്‍ ചാടി ചവിട്ടിയിടുന്നതുമാണ് വീഡിയോയിലുള്ളത്.
यह देखिए श्रीनगर में सेना के कमांडो ने किस तरह से आतंकी को पकड़ा
आतंकी अपने जैकेट में छुपे हथियार को निकालने की कोशिश में था कमांडो ने दौड़कर उसके सीने पर ऐसा लात मारा कि वह नीचे औंधे मुंह धड़ाम से गिरा
आप जवान की स्फूर्ति देखिये pic.twitter.com/65Pp20GGmA
വസ്‌തുത
ഈ വീഡിയോ ശ്രീനഗറിലേത് എന്നല്ല, ഇന്ത്യയിലേത് പോലുമല്ല എന്നതാണ് യാഥാര്‍ഥ്യം. വീഡിയോ സംബന്ധിച്ചുള്ള പ്രചാരണം വ്യാജവും ദൃശ്യങ്ങള്‍ ബ്രസീലില്‍ നിന്നുള്ളതുമാണ്. ഇന്ത്യന്‍ സൈനികരോ പൊലീസോ ഉപയോഗിക്കുന്ന വാഹനമല്ല വീഡിയോയിലുള്ളത്. ഈ സൂചന വച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ വീഡിയോയുടെ പൂര്‍ണരൂപം ഒരു ബ്രസീലിയന്‍ മാധ്യമം യൂട്യൂബില്‍ പോസ്റ്റ് ചെയ്‌തത് കണ്ടെത്താനായി. ഈ വീഡിയോ സംബന്ധിച്ച വിശദവിവരങ്ങളും ദൃശ്യത്തിനൊപ്പം കാണാം. വീഡിയോ ബ്രസീല്‍ നടന്ന സംഭവത്തിന്‍റെതാണ് എന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം.
വിവിധ ബ്രസീലിയന്‍ മാധ്യമങ്ങള്‍ ഈ സംഭവം സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വീഡിയോ ശ്രീനഗറിലേതാണ് എന്ന പ്രചാരണം വ്യാജമാണ്. ഇന്ത്യയുമായി യാതൊരു ബന്ധവും ഈ വീഡിയോയ്ക്ക് ഇല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം