ഇങ്ങനെയൊരു സംഭവം നടന്നതായി നമുക്ക് കേട്ടറിവില്ലാത്തതിനാല്‍ ദൃശ്യങ്ങളുടെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം
ഇന്ത്യന്‍ ദേശീയപതാകയുടെ മുകളിലൂടെ വാഹനങ്ങള്‍ ഓടിക്കുന്നയൊരു വീഡിയോ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. കേരളത്തില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ എന്ന തരത്തിലാണ് ഇത് നിരവധി പേര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നതായി നമുക്ക് കേട്ടറിവില്ലാത്തതിനാല്‍ ദൃശ്യങ്ങളുടെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.
പ്രചാരണം
undefined
'കേരളത്തിൽ നിന്നുള്ള ഈ വീഡിയോ കാണൂ, എന്നിട്ട് ലോകം മുഴുവനും ഫോർവേഡ് ചെയ്യൂ. ആറ് മാസം കഴിഞ്ഞ് ഫോർവേഡ് ചെയ്തിട്ട് ഫലമില്ല' എന്ന തലക്കെട്ടോടെയാണ് വീഡിയോ നിരവധി എഫ്‌ബി യൂസര്‍മാര്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. അവയുടെ ലിങ്കുകള്‍ 1, 2, എന്നിവയില്‍ കാണാം. നടുറോഡില്‍ ഇട്ടിരിക്കുന്ന ദേശീയ പതാകയ്ക്ക് മുകളിലൂടെ വാഹനങ്ങള്‍ കയറ്റിയിറക്കുന്നതാണ് വീഡിയോയിലുള്ളത്.
വസ്‌തുതാ പരിശോധന
വീഡിയോ കേരളത്തില്‍ നിന്നുള്ളത് അല്ല എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. കാരണം, ഇന്ത്യന്‍ ദേശീയപതാകയ്ക്ക് മുകളിലൂടെ വാഹനങ്ങള്‍ കയറ്റുന്ന സംഭവം നടക്കുന്നയിടത്ത് പാകിസ്ഥാന്‍ കൊടികളുമായി നിരവധിയാളുകളെ കാണാം. മാത്രമല്ല, റോഡിലൂടെ പോകുന്ന ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങള്‍ കേരളത്തിലെ വണ്ടികളുടെ രൂപത്തിലുള്ളവയല്ല. ഈ വഴി കടന്നുപോകുന്ന ഒരു കാറിന്‍റെ നമ്പര്‍പ്ലേറ്റ് കേരളത്തില്‍ നിന്ന് വ്യത്യസ്തമാണ്. റോഡില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍റെ വേഷവും വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല എന്ന സൂചന നല്‍കി.
ഈ സൂചനകള്‍ വച്ച് വീഡിയോയുടെ വീഡിയോയുടെ യഥാര്‍ഥ ഉറവിടമറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തി. ഈ പരിശോധനയില്‍ വീഡിയോ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ളതാണ് എന്ന് ബോധ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള വീഡിയോയാണിത് എന്ന തരത്തില്‍ സമാന ദൃശ്യം മുമ്പും പ്രചരിച്ചിരുന്നതാണ് എന്നും പരിശോധനയില്‍ ബോധ്യമായി. എന്നാല്‍ ഈ വീഡിയോ പകര്‍ത്തിയ കൃത്യമായ തിയതി വ്യക്തമല്ല.
നിഗമനം
ഇന്ത്യന്‍ ദേശീയപതാകയ്ക്ക് മുകളിലൂടെ വാഹനങ്ങള്‍ ഓടിക്കുന്ന വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല. വീഡിയോ പാകിസ്ഥാനിലെ കറാച്ചിയില്‍ നടന്ന സംഭവത്തിന്‍റെതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം