സിദ്ധാർത്ഥന്‍റെ മരണം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം

By Web Team  |  First Published Mar 2, 2024, 1:52 PM IST

'പോത്താനിക്കാട് സഖാക്കൾ' എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വ്യാജ കാര്‍ഡ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്


കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ കാര്‍ഡ് പ്രചരിക്കുന്നു. സിദ്ധാർത്ഥന്‍റെ മരണത്തില്‍ പ്രതികളായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരുമുണ്ട് എന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതായും കാര്‍ഡ് പങ്കുവെച്ചതായുമായാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്നാല്‍ 'പ്രതികളില്‍ കെഎസ്‌യു പ്രവര്‍ത്തകരും' എന്ന കുറിപ്പോടെ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു കാര്‍ഡ് സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ ഒരിടത്തും പോസ്റ്റ് ചെയ്‌തിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഏഷ്യാനെറ്റ് ന്യൂസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മറ്റൊരു കാര്‍ഡ് എഡിറ്റ് ചെയ്‌താണ് വ്യാജ കാര്‍ഡ് പ്രചരിപ്പിക്കുന്നത്.

'പോത്താനിക്കാട് സഖാക്കൾ' എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വ്യാജ കാര്‍ഡ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പ്രചരിക്കുന്ന വ്യാജ കാര്‍ഡിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു. 

Latest Videos

undefined

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. 

click me!