50+15=73 എന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചു എന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്
50 ഉം 15 ഉം കൂട്ടിയാല്‍ 73 ആണ് കിട്ടുക എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചോ? രാഹുല്‍ ഇത്തരത്തില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് എക്‌സില്‍ (പഴയ ട്വിറ്റര്‍) വീഡിയോ പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ ഏറെ വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കാറുണ്ട് എന്നതിനാല്‍ ഈ പ്രചാരണത്തിന് പിന്നിലെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം.
പ്രചാരണം
undefined
50+15=73 എന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചു എന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. അങ്കിത് എന്ന യൂസര്‍ 2024 ഫെബ്രുവരി 11ന് '50+15+=73' എന്ന തലക്കെട്ടില്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സമാന തരത്തിലുള്ള പോസ്റ്റുകള്‍ മറ്റ് യൂസര്‍മാരും പോസ്റ്റ് ചെയ്തിട്ടുണ്ട്.
राजनीतिक युवा 50+15=73 🤣 pic.twitter.com/KPkHIAmE3y
— ShriKant Tripathi (@AkkhaPandit)50+15 = 73 😎 pic.twitter.com/QLQqcWMIVq
— Ankit (@terakyalenadena)50+15 = 73 😎 pic.twitter.com/b0Ccv5ompE
— Sandeep Thakur (@thakurbjpdelhi)വസ്തുത
എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ പറയുന്നത് അല്ല ദൃശ്യത്തിന്‍റെ യഥാര്‍ഥ വസ്തുത. 50 ഉം 15 ഉം 8 ഉം കൂട്ടിയാല്‍ 73 ആണ് കിട്ടുന്നത് എന്നാണ് രാഹുല്‍ ഗാന്ധി ശരിക്കും പ്രസംഗിക്കുന്നത്. 50 ശതമാനം പേര്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് വരുന്നവരാണ്. 15 ശതമാനം പേര്‍ ദലിതാണ്, 8 ശതമാനം പേര്‍ ആദിവാസികളും. എത്രയാണ് ഇതിന്‍റെ ആകെ ശതമാനം. 50+15+8? 73 എന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വെട്ടിയെടുത്ത ഭാഗം മാത്രം പോസ്റ്റ് ചെയ്താണ് വൈറല്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിന്നുള്ള വീഡിയോയുടെ ഭാഗമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായുള്ള പൊതുപരിപാടിയുടെ 36 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിന്നാണ് മുറിച്ചെടുത്ത കുഞ്ഞ് ഭാഗം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. വീഡിയോയുടെ പൂര്‍ണ രൂപം ചുവടെ കാണാം.
നിഗമനം
50 ഉം 15 ഉം കൂട്ടിയാല്‍ 73 ആണ് കിട്ടുക എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചിട്ടില്ല. രാഹുലിന്‍റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ് അപൂര്‍ണമാണ്.
Read more: ഭാരത് അരിയുമായി പോകുന്ന മുസ്ലീം ദമ്പതികള്‍ എന്ന വർഗീയ പോസ്റ്റിന്‍റെ വസ്തുത എന്ത്? അറിയാം- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം