എന്തൊരഴക്! 2024ലെ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്‍റെ ദൃശ്യമോ ഇത്? Fact Check

By Web Team  |  First Published Apr 10, 2024, 5:44 PM IST

കടലിനോട് ചേര്‍ന്നുകിടക്കുന്ന മലനിരയ്ക്ക് മുകളിലായി സൂര്യഗ്രഹണം നടക്കുന്നതായുള്ള ചിത്രമാണ് പ്രചരിക്കുന്നത്


അപൂര്‍വമായി മാത്രം സംഭവിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് 2024 ഏപ്രില്‍ എട്ടിന് ലോകം സാക്ഷ്യംവഹിച്ചിരുന്നു. രാത്രി 9.12നാണ് ​ഗ്രഹണം തുടങ്ങിയത്. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങി‌യ പ്രദേശക്കാര്‍ക്കാണ് ഈ സൂര്യ​ഗ്രഹണം നേരിൽ കാണാനായത്. ഇതിനിടെ പോര്‍ച്ചുഗലില്‍ സൂര്യഗ്രഹണം കാണാനായെന്ന അവകാശവാദത്തോടെ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

പ്രചാരണം

Latest Videos

undefined

കടലിനോട് ചേര്‍ന്നുകിടക്കുന്ന മലനിരയ്ക്ക് മുകളിലായി സൂര്യഗ്രഹണം നടക്കുന്നതായുള്ള ചിത്രമാണ് പോര്‍ച്ചുഗലില്‍ നിന്നുള്ളതെന്ന അവകാശവാദത്തോടെ സാമൂഹ്യമാധ്യമമായ എക്‌സില്‍ പ്രചരിക്കുന്നത്. Fighter_4_Humanity എന്ന എക്സ് അക്കൗണ്ടില്‍ 2024 ഏപ്രില്‍ എട്ടിന് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം ചുവടെ കാണാം. 'സമ്പൂര്‍ണ സൂര്യഗ്രഹണം ഇപ്പോള്‍ പോര്‍ച്ചുഗലില്‍' എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട നിരവധി ഹാഷ്‍ടാഗുകളും ട്വീറ്റില്‍ കാണാം. 

വസ്തുതാ പരിശോധന

ഇത്തവണത്തെ സമ്പൂര്‍ണ സൂര്യഗ്രഹണം പോര്‍ച്ചുഗലില്‍ ദൃശ്യമായില്ല എന്നതാണ് യാഥാര്‍ഥ്യം. അങ്ങനെയെങ്കില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം എന്തിന്‍റെതാണ്. 2021 ജൂലൈ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രമാണിത്. സമാന ഫോട്ടോ മൂന്ന് വര്‍ഷം മുമ്പ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ തെളിവ് ചുവടെ നല്‍കുന്നു.

കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ടൂളുകളുടെ സഹായത്തോടെ നിര്‍മിച്ചെടുത്ത ഫോട്ടോടെയാണിത് എന്ന് അനുമാനിക്കാം. കടലിനോട് ചേര്‍ന്നുള്ള മലനിരകളുടെ ചിത്രത്തിലേക്ക് മറ്റൊരു ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വൈറല്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് സൂചനകള്‍.

നിഗമനം

പോര്‍ച്ചുഗലില്‍ നിന്നുള്ള 2024ലെ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്‍റെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ യഥാര്‍ഥമല്ല. കമ്പ്യൂട്ട‍ര്‍ സഹായത്തോടെ സൃഷ്ടിച്ച ഈ ചിത്രത്തിന് മൂന്ന് വര്‍ഷത്തെ പഴക്കവുമുണ്ട്. 

Read more: ചൂട് തേങ്ങാവെള്ളം ഉപയോഗിച്ച് ക്യാന്‍സര്‍ മാറ്റാമോ, ഡോക്‌ടറുടെ പേരില്‍ കുറിപ്പ് വൈറല്‍; സത്യമെന്ത്? Fact Check

click me!