ഗാസയില്‍ നിന്നുള്ള ചിത്രമാണിത് എന്ന അവകാശവാദത്തോടെ ട്വീറ്റുകളും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും സജീവം
ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തിനിടെ ഗാസയില്‍ നിന്ന് എന്നവകാശപ്പെടുന്ന ഒരു ചിത്രം ഏവരെയും കണ്ണീരണിയിക്കുകയാണ്. ഒരു സ്ത്രീക്കരികെ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിലിരിക്കുന്ന കുഞ്ഞു കുട്ടിയുടെ ചിത്രമാണിത്. ഗാസയില്‍ നിന്നുള്ള ചിത്രമാണിത് എന്നുപറഞ്ഞ് നിരവധി പേരാണ് ഫോട്ടോ സാമൂഹ്യമാധ്യമങ്ങളായ എക്‌സിലും ഫേസ്‌ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചത്. ഈ ചിത്രം ഗാസയില്‍ നിന്നുള്ളത് തന്നെയോ എന്ന് പരിശോധിക്കാം.
പ്രചാരണം
undefined
ഗാസയില്‍ നിന്നുള്ള ചിത്രമാണിത് എന്ന അവകാശവാദത്തോടെ നിരവധി പേരാണ് ഈ ഫോട്ടോ വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'അള്ളാഹു പലസ്തീനെ സംരക്ഷിക്കട്ടെ' എന്ന തലക്കെട്ടോടെ വഖാര്‍ അമീര്‍ സാത്തിയോ എന്ന യൂസര്‍ 2023 ഒക്ടോബര്‍ 16-ാം തിയതി ചിത്രം സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) പങ്കുവെച്ചിരിക്കുന്നത് കാണാം.
വഖാറിന്‍റെ ട്വീറ്റ്- സ്ക്രീന്‍ഷോട്ട്
ഒക്ടോബര്‍ 19-ാം തിയതി പലസ്‌തീന്‍ അനുകൂല ഹാഷ്‌ടാഗുകളോടെ ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഇസ്‌ലാമിക് കള്‍ച്ചര്‍ എന്ന അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്‌തിരിക്കുന്നതും കാണാം.
ഇന്‍സ്റ്റ പോസ്റ്റ്- സ്ക്രീന്‍ഷോട്ട്
വസ്‌തുത
എന്നാല്‍ നിലവിലെ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷങ്ങള്‍ക്കിടെ ഗാസയില്‍ നിന്ന് പകര്‍ത്തിയ ചിത്രമല്ലിത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന്‍റെ പരിശോധനയില്‍ വ്യക്തമായത്. പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ മുമ്പ് പല വര്‍ഷങ്ങളിലും ഈ ചിത്രം ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ‍് ചെയ്‌തിട്ടുള്ളതാണ് എന്ന് കണ്ടെത്താനായി. ചിത്രം പഴയതാണ് എന്ന് ഇതോടെ വ്യക്തമായി. 2019ല്‍ ഫേസ്‌ബുക്കില്‍ അപ്‌ലോഡ് ചെയ്‌തിട്ടുള്ള ചിത്രം ചുവടെ.
റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ലഭിച്ച ഫലങ്ങളിലൊന്ന് പരിശോധിച്ചപ്പോള്‍ 2016 ഏപ്രില്‍ ആറിന് https://deeply.thenewhumanitarian.org/ എന്ന ഓര്‍ഗനൈസേഷന്‍ അവരുടെ വെബ്‌സൈറ്റില്‍ ഒരു ലേഖനത്തിനൊപ്പം ഈ ചിത്രം പ്രസിദ്ധീകരിച്ചതായും മനസിലാക്കി. ഗ്രീസിലെ ഇഡോമനില്‍ നിന്ന് റോബര്‍ അസ്‌റ്റോര്‍ഗാനൊ 2016ലെ കുടിയേറ്റ പ്രതിസന്ധിക്കാലത്ത് പകര്‍ത്തിയ ചിത്രമാണിത് എന്നാണ് ലേഖനത്തില്‍ പറയുന്നത്. ഇതും ചിത്രം പഴയതും നിലവിലെ ഇസ്രയേല്‍- ഹമാസ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതല്ല എന്നും ഉറപ്പിക്കുന്നു.
2016ല്‍ പ്രസിദ്ധീകരിച്ച ലേഖനവും ചിത്രവും
നിഗമനം
കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിലിരിക്കുന്ന കുഞ്ഞു കുട്ടിയുടെ ചിത്രം ഗാസയില്‍ നിന്നുള്ളതല്ല. 2016ല്‍ ഗ്രീസില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോയാണിത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ വ്യക്തമായിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം