പാലിലും വര്‍ഗീയത കലര്‍ത്തി കേരളത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം
സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കിലും എക്‌സിലും (പഴയ ട്വിറ്റര്‍) കേരളത്തിനെതിരെ വ്യാജ പ്രചാരണം. 'ഹിന്ദുക്കള്‍ക്ക് വിതരണം ചെയ്യും മുമ്പ് മുസ്ലീമായ ആള്‍ പാലില്‍ കുളിക്കുകയാണ്' എന്ന കുറിപ്പോടെ വര്‍ഗീയമായാണ് വീഡിയോ പ്രചരിക്കുന്നത്.
പ്രചാരണം
undefined
നിരവധി ആളുകളാണ് വര്‍ഗീയമായ തലക്കെട്ടോടെ വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ലിങ്ക് 1, 2, 3, 4, 5. പാല്‍ ഹലാല്‍ ആക്കുന്നതിനായി മുസ്ലീമായ ആള്‍ പാലില്‍ കുളിക്കുന്നു എന്ന എഴുത്ത് വീഡിയോയില്‍ ദൃശ്യം. ഇങ്ങനെ കുളിച്ച പാലാണ് ഹിന്ദുക്കള്‍ക്ക് വിതരണം ചെയ്യുന്നതെന്നും ഇതിനെതിരെ ആളുകള്‍ ഉണരണമെന്നുമുള്ള ആഹ്വാനത്തോടെയാണ് നിരവധിയാളുകള്‍ വീഡിയോ എഫ്‌ബിയില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പാല്‍ പോലുള്ള വെളുത്ത എന്തോ ദ്രാവകത്തില്‍ ഒരാള്‍ കുളിക്കുന്നതാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്.
വസ്‌തുത
എന്നാല്‍ ഈ വീഡിയോയ്‌ക്ക് കേരളവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വസ്‌തുത. വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പുകളില്‍ പറയുന്നതെല്ലാം വ്യാജമാണ്. സത്യങ്ങള്‍ മറച്ചുവെച്ചുകൊണ്ട് വര്‍ഗീയ തലക്കെട്ടോടെ വീഡിയോ പലരും പ്രചരിപ്പിക്കുകയാണ്.
ഈ വീഡിയോ തുര്‍ക്കിയില്‍ നിന്നുള്ളതാണ് എന്നതാണ് യാഥാര്‍ഥ്യം. 2020ലായിരുന്നു വീഡിയോയ്‌ക്ക് ആസ്പദമായ സംഭവം. തുര്‍ക്കിയിലെ ഒരു മില്‍ക്ക് പ്ലാന്‍റിലെ ജോലിക്കാരന്‍ സ്ഥാപനത്തില്‍ വച്ച് പാലില്‍ കുളിക്കുന്നതാണ് വീഡിയോയില്‍. ഈ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് തുര്‍ക്കി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശുചിത്വ ചട്ടങ്ങള്‍ ലംഘിച്ചതിന് മില്‍ക്ക് പ്ലാന്‍റിനെതിരെയും നടപടിയുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Read more: മണിപ്പൂരില്‍ ബിജെപി നേതാക്കളെ റോഡില്‍ ജനം മര്‍ദിച്ചതായി വീഡിയോ, സത്യമോ? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം