ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം

By Web TeamFirst Published Jun 3, 2024, 11:51 AM IST
Highlights

ഇ പി ജയരാജന്‍റെ ഇത്തരമൊരു പ്രസ്താവന ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുകയോ ന്യൂസ് കാർഡ് സ്ഥാപനത്തിന്‍റെ ഏതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുകയോ ചെയ്തിട്ടില്ല

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ഫലപ്രഖ്യാപനം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ ന്യൂസ് കാർഡ് പ്രചരിക്കുന്നു. 'ബിജെപിക്ക് മൂന്ന് സീറ്റ് വരെ ലഭിക്കാന്‍ സാധ്യത ഉണ്ട്, അത് തൃശൂരും തിരുവനന്തപുരവും ആറ്റിങ്ങലും ആയിരിക്കും, എക്സിറ്റ് പോള്‍ ഒരിക്കലും തെറ്റില്ല' എന്നും എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു എന്നാണ് വ്യാജ പ്രചാരണം. 

വ്യാജ ന്യൂസ് കാർഡിന്‍റെ സ്ക്രീന്‍ഷോട്ട്

Latest Videos

എന്നാല്‍ ഇ പി ജയരാജന്‍റെ ഇത്തരമൊരു പ്രസ്താവന ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുകയോ ന്യൂസ് കാർഡ് സ്ഥാപനത്തിന്‍റെ ഏതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാർഥ്യം. ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച മറ്റൊരു ന്യൂസ് കാർഡ് എഡിറ്റ് ചെയ്താണ് വ്യാജ കാർഡ് തയ്യാറാക്കിയിരിക്കുന്നത്. പ്രചരിക്കുന്ന വ്യാജ കാർഡിലുള്ള ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റേത് അല്ല എന്നറിയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള വ്യാജ ന്യൂസ് കാർഡ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്ഥാപനം സ്വീകരിക്കുന്നതാണ്.

ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ഭാഗമായി ഇ പി ജയരാജന്‍റെ പ്രസ്താവന എന്ന പേരില്‍ മുമ്പും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ ന്യൂസ് കാർഡുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

Read more: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം

click me!