കിരീട വിവാദത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജ പ്രചാരണം

By Elsa Tresa Jose  |  First Published Mar 5, 2024, 11:19 AM IST

തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിന്റെ സ്വർണത്തിന്റെ അളവിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലടക്കം ചർച്ച വൈറലാവുന്നതിനിടയിലാണ് ഏഷ്യാനെറ്റിന്റെ പേരിൽ വ്യാജ പ്രചാരണം


തിരുവനന്തപുരം: സിനിമാ താരവും ബിജെപി ലോക് സഭാ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് നൽകിയ തളികയെ ചൊല്ലി ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജപ്രചാരണം. നേരത്തെ തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിന്റെ സ്വർണത്തിന്റെ അളവിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലടക്കം ചർച്ച വൈറലാവുന്നതിനിടയിലാണ് ഏഷ്യാനെറ്റിന്റെ പേരിൽ വ്യാജ പ്രചാരണം.

സുൾഫി എ എന്ന സമൂഹമാധ്യമ അക്കൌണ്ടിലാണ് വ്യാജ ചിത്രം പങ്കുവച്ചിട്ടുള്ളത്. ഏഷ്യാനെറ്റ് ന്യൂസിന്റേതെന്ന് തോന്നിപ്പിക്കുന്ന വാർത്തയെന്ന നിലയിലാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്. 'തളിക ചെമ്പല്ല, യഥാർത്ഥ സ്വർണ്ണം, മാതാവിന്റെ ചെമ്പ് കിരീട വിവാദത്തിന് പിന്നാലെ മോഡിക്ക് നൽകിയത് ചെമ്പ് തളികയെന്ന ആരോപണത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി' എന്നാണ് ചിത്രത്തിലുള്ളത്.

Latest Videos

undefined

എന്നാൽ കിരീട വിവാദവുമായി ബന്ധപ്പെട്ട് ഇത്തരമൊരു വാർത്ത ഏഷ്യാനെറ്റ് ന്യൂസ് നൽകിയിട്ടില്ല.

വ്യാജ വാർത്തയുടെ ചിത്രം ചുവടെ ചേർക്കുന്നു.

നേരത്തെ ജനുവരി മാസം 16ാം തിയതി മകളുടെ വിവാഹത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക് സുരേഷ് ഗോപി സ്വർണ തളിക നൽകുന്നതായുള്ള വാർത്ത ഏഷ്യാനെറ്റ് ന്യൂസ് നൽകിയിരുന്നു. ഈ വാർത്തയിലുപയോഗിച്ച ചിത്രമാണ് വ്യാജ ചിത്രം തയ്യാറാക്കാനായി ഉപയോഗിച്ചിട്ടുള്ളത്. വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും ഏഷ്യാനെറ്റ് ന്യൂസിന്റേതല്ല.

മോദിക്കായി സ്വർണ തളിക, സുരേഷ് ഗോപിയുടെ സമ്മാനം ഒരുങ്ങി

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!