രത്തന്‍ ടാറ്റയുടെ ചിത്രം സഹിതമാണ് ഫേസ്ബുക്കിലെ പ്രചാരണം, ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ പണം കിട്ടുമോ
രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്നാണ് 'ടാറ്റ'. രത്തന്‍ ടാറ്റ രാജ്യത്തെ ഏറ്റവും പ്രശസ്തനായ വ്യവസായികളിലൊരാളും. രത്തന്‍ ടാറ്റയുടെ ചിത്രം സഹിതം ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ കറങ്ങിനടക്കുകയാണ്. രത്തന്‍ ടാറ്റ എല്ലാ ഇന്ത്യക്കാര്‍ക്കും 5000 രൂപ വരെ ക്യാഷ്‌ബാക്ക് നല്‍കുന്നു എന്നാണ് പ്രചാരണം. ഈ അവകാശവാദം സത്യമോ എന്ന് പരിശോധിക്കാം.
പ്രചാരണം
undefined
രത്തന്‍ ടാറ്റയുടെ ചിത്രം സഹിതമാണ് ഫേസ്ബുക്കിലെ പ്രചാരണം. 'രത്തന്‍ ടാറ്റ ടാറ്റ കമ്പനിയുമായി 25 വര്‍ഷം പൂർത്തിയാക്കി. ഈ സന്തോഷ അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും 5000 രൂപ വരെ സൗജന്യ ക്യാഷ്ബാക്ക് നല്‍കുന്നു. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തും' എന്നുമാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ലിങ്കിനൊപ്പമുള്ള കുറിപ്പിലുള്ളത്. 'ഇപ്പോള്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുക, 10 മിനുറ്റ് മാത്രമേ ഈ ഓഫറിന് സാധുതയുള്ളൂ' എന്നും പ്രചരിക്കുന്ന ലിങ്കില്‍ കൊടുത്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്തുതാ പരിശോധന
ഒരു നൂറ്റാണ്ടിന്‍റെ പഴക്കമുള്ള ടാറ്റ ഗ്രൂപ്പ് 25-ാം വാര്‍ഷികം ആഘോഷിക്കുന്നു എന്ന പ്രചാരണം തന്നെ വ്യാജമാണ്. ഇതാണ് പ്രചരിക്കുന്ന ലിങ്കിനെ കുറിച്ച് സംശയം സൃഷ്ടിച്ചത്. രത്തന്‍ ടാറ്റയോ ടാറ്റ ഗ്രൂപ്പോ ഇത്തരത്തിലൊരു ഓഫര്‍ നല്‍കുന്നുണ്ടോ എന്ന് കീവേഡ് സെര്‍ച്ച് വഴി പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. എന്നാല്‍ ഈ പരിശോധനയില്‍ തെളിവൊന്നും ലഭിച്ചില്ല. ടാറ്റ ഗ്രൂപ്പിന്‍റെ (പഴയ ട്വിറ്റര്‍) അക്കൗണ്ടിലും ഇത്തരത്തിലൊരു ഓഫര്‍ കണ്ടെത്താനായില്ല.
പ്രചരിക്കുന്ന ലിങ്കിന്‍റെ അഡ്രസ് (URL) പരിശോധിച്ചപ്പോള്‍ ഇതിന് ടാറ്റ ഗ്രൂപ്പുമായി ബന്ധമൊന്നുമില്ല എന്ന് മനസിലാക്കാന്‍ സാധിച്ചു. മാത്രമല്ല, ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വ്യാജ വെബ്സൈറ്റിലേക്കാണ് എത്തുക എന്ന് മനസിലാക്കാം. ഈ സൈറ്റില്‍ നല്‍കിയിരിക്കുന്ന സ്ക്രാച്ച് കാര്‍ഡിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം ലഭിക്കും എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം ലഭിക്കുന്നതിന് പകരം നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് തുക നഷ്ടപ്പെടുകയാണ് ചെയ്യുക.
വ്യാജ വെബ്സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
നിഗമനം
രത്തന്‍ ടാറ്റ 5000 രൂപ വരെ സൗജന്യ ക്യാഷ്ബാക്ക് നല്‍കുന്നു എന്ന പ്രചാരണം വ്യാജമാണ്. ആരും വൈറല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാവരുത്.
Read more: വേനല്‍ക്കാലത്തെ ഇടിത്തീ? ഇന്ന് രാത്രി 9 മണിക്ക് വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കും എന്ന മെസേജ് സത്യമോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം